പഴമയിലെ പുതുമ

Sat,Sep 10,2016


യാത്രക്കിടയില്‍ പാറിപ്പറന്ന മുടി എല്ലാ പെണ്‍കുട്ടികളുടെയും പ്രശ്‌നമാണ്. ഇതിനു പരിഹാരമായി യുവ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പഴമയെ നിലനിര്‍ത്തി പുതുമയിലേക്ക് കൊണ്ടുവരുന്ന ഹെയര്‍ സ്‌റ്റൈലാണ് 'ടോപ്പ് നോട്ട്'. ഇത് എങ്ങനെയാണെന്നു നമുക്കു നോക്കാം.
സ്‌റ്റെപ്പ് 1: ആദ്യം മുടി മുഴുവന്‍ മുകളിലേക്ക് വാരി എത്രമാത്രം ഉയര്‍ത്തിക്കെട്ടാന്‍ ഉദ്ദേശിക്കുന്നോ അത്രയും ഉയര്‍ത്തി ബുഷ് ഇടുക. സ്‌റ്റെപ്പ് 2: ബുഷ് ചെയ്ത മുടി രണ്ടു തുല്യ അളവില്‍ ഭാഗിക്കുക. സ്‌റ്റെപ്പ് 3: ഭാഗിച്ച മുടിയുടെ ഇടത്തെ ഭാഗം വലത്തേക്ക് ചുറ്റുക. സ്‌റ്റെപ്പ് 4: വലത്തെ ഭാഗം ഇടത്തേക്ക് ചുറ്റുക
അതിനുശേഷം ഇരു ഭാഗത്തിന്റെയും അറ്റത്ത് ഹെയര്‍പിന്‍ കുത്തുക. ഈ ഹെയര്‍ സ്‌റ്റൈലിനൊപ്പം ജീന്‍സ്, സാരി, കുര്‍ത്തി, ചുരിദാര്‍ എന്നീ ഡ്രസുകള്‍ അണിഞ്ഞ് കോളജിലോ പാര്‍ട്ടിക്കോ നിങ്ങള്‍ക്ക് സ്‌റ്റൈലിഷാകാം.

Write A Comment

 
Reload Image
Add code here