മാറുന്ന ഫാഷന്‍ പര്‍ദയിലും

Tue,Aug 30,2016


എപ്പോഴും മാറിമറിയുന്നതാണ് ഫാഷന്‍. ഓരോ മിനിറ്റിലും എന്നു പറയുന്നതുപോലെ അത് വ്യത്യസ്തത തേടുന്നു. മോഡേണ്‍ ഡ്രസുകളില്‍ മാത്രമല്ല പരമ്പരാഗത വസ്ത്രങ്ങളും ഇന്ന് ഫാഷന്റെ ലോകത്ത് പുതിയ രൂപത്തിലും ഭാവത്തിലും പുനര്‍ജനിക്കുന്നു. പര്‍ദ്ദയുടെ പുതിയ ഫാഷനുകളും വിപണിയിലെത്തിക്കഴിഞ്ഞു. മുത്തുകളും കല്ലുകളും വച്ച് അലങ്കരിച്ചതും നിറയെ ത്രഡ് വര്‍ക്ക് ചെയ്തതുമൊക്കെയാണ് പുതിയതായി എത്തിയിട്ടുള്ളത്.ഗ്രീന്‍ബ്ലാക്ക് കോമ്പിനേഷന്‍, റെഡ്ബ്ലാക്ക് കോമ്പിനേഷന്‍ , ഗ്രേ ആഷ് കോമ്പിനേഷന്‍ എന്നിവയാണ് പര്‍ദ്ദയ്ക്കിടയിലെ പുതിയ ഫാഷനുകള്‍. കോട്ടണ്‍, ഷിഫോണ്‍, ക്രേപ്പ് തുടങ്ങിയ മെറ്റീരിയലുകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. പരമ്പരാഗതമായ ശൈലിയില്‍നിന്ന് അല്‍പ്പംപോലും വ്യത്യാസം വരുത്താതെ പുതിയ ട്രെന്‍ഡുകള്‍ പരീക്ഷിക്കാന്‍ പുരാതന കുടുംബങ്ങള്‍ പോലും തയ്യാറാവുന്നുണ്ട്. ഈ പുതിയ ട്രെന്‍ഡുകള്‍ നിങ്ങളെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തരാക്കട്ടെ.

Write A Comment

 
Reload Image
Add code here