മനംകവരും ഗ്രാഫിക് ഇനാമല്‍

Tue,Aug 16,2016


പലനിറങ്ങളിലുള്ള ഇനാമല്‍ വര്‍ക്കുകള്‍ ചെയ്ത സ്വര്‍ണവളകളും മാലകളും കുറേക്കാലമായി രംഗത്തുണ്ട്. ഇതിലും ഇപ്പോള്‍ പുതുമ കടന്നുവന്നിരിക്കുന്നു. സ്വര്‍ണത്തില്‍ കട്ടിയിലുള്ള ഇനാമല്‍ വര്‍ക്കാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 'ഗ്രാഫിക് ഇനാമല്‍' എന്നറിയപ്പെടുന്ന കനം കുറഞ്ഞ ഇനാമലാണ് ആഭരണങ്ങളില്‍ കാണുന്നത്. ആഭരണത്തിന്റെ മൊത്തം കനം കൂട്ടുന്നില്ല എന്നതാണ് ഇവയുടെ ഗുണം. ഈ വിഭാഗത്തില്‍ ഒന്നര പവന്‍ തൊട്ട് ആഭരണങ്ങള്‍ ലഭ്യമാണ്. നെക്ലേസിലും കമ്മലുകളിലും സ്‌റ്റോണിനു പകരം അതേ കാഴ്ചഭംഗി തോന്നുന്ന റോഡിയം പോളിഷാണു വരുന്നത്. വിവാഹത്തിന് ഇത്തരമൊരു കളക്ഷന്‍ വാങ്ങുന്നത് സാധാരണയാണ്. കറാച്ചി, മന്ദൂറ ഡിസൈനുകള്‍ക്ക് നല്ല ഡിമാന്റുണ്ട്. ഇറ്റാലിയന്‍, സിംഗപ്പൂര്‍ കളക്ഷനുകളിലും നല്ല ഡിസൈനുകള്‍ വരുന്നുണ്ട്. രാജസ്ഥാനി, കുന്ദന്‍വര്‍ക്ക് മലയാളിക്കു പൊതുവേ പ്രിയമാണിപ്പോള്‍.
ട്രഡീഷണല്‍ കളക്ഷനു പുറമേ ടെംബിള്‍ കളക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന മാലകള്‍ക്കും പ്രിയമേറേയാണ്. രണ്ടു മുതല്‍ അഞ്ച് പവന്‍ വരെ അടിസ്ഥാന തൂക്കം ഇതിന് ആവശ്യമാണെന്നു മാത്രം. നീലാംബരി വളകളും വിറ്റഴിയുന്നവയില്‍ പ്രധാനമാണ്.
പണം കൈയിലുള്ളപ്പോള്‍ സ്വര്‍ണം വാങ്ങുന്ന ശൈലിയാണു മലയാളികള്‍ ഇപ്പോള്‍ പിന്തുടരുന്നത്. വിവാഹം എത്തുമ്പോള്‍ മാത്രം സ്വര്‍ണം വാങ്ങുന്ന രീതി പഴങ്കഥയായി. മുന്‍കൂട്ടി സ്വര്‍ണാഭരണങ്ങള്‍ വാങ്ങിവയ്ക്കുകയാണ് പൊതുവേ ചെയ്യുന്നത്. പുതിയതും പഴയതുമായ ഡിസൈസുകള്‍ വാങ്ങി സൂക്ഷിക്കുന്നവരാണ് കൂടുതലും. പഴയകാല ഡിസൈനുകള്‍ എന്നും നിലനില്ക്കുന്നതിനാല്‍ മുന്‍കൂട്ടി വാങ്ങി വയ്ക്കുന്നതില്‍ തെറ്റില്ല. പുതിയ ഡിസൈന്‍ വിവാഹങ്ങളോട് അനുബന്ധിച്ചു വാങ്ങുകയും ചെയ്യും. ഒരേ മോഡലിലുള്ള നെക്ലേസ്, കമ്മല്‍, വള, പാദസരം എന്നിവ ഒരു സെറ്റായി വിപണിയില്‍ ലഭിക്കുന്നുണ്ട്.

Write A Comment

 
Reload Image
Add code here