ബ്രൈഡലില്‍ ഹിറ്റ് എംബെല്ലിഷ്ഡ് നെറ്റ്

Mon,Aug 08,2016


മുത്തശ്ശിയുടെ ആമാടപ്പെട്ടിയിലെ സുന്ദരന്‍ ആന്റിക് മാലകളിലെയും മുഗള്‍ പാറ്റേണിലെ പൗരാണികത തുടിക്കുന്ന ആഭരണങ്ങളിലെയും കല്ലുകള്‍, മുത്തുകള്‍ ഒക്കെ നെറ്റ് സാരിയില്‍ വന്നാല്‍ എങ്ങനെയിരിക്കും? ആഭരണങ്ങളില്‍ പതിപ്പിക്കുന്ന ഡയമണ്ട്, പേള്‍, കോറല്‍, റൂബി എന്നീ കല്ലുകളുടെയൊക്കെ ഇഫക്ട് നിലനിര്‍ത്തിക്കൊണ്ട് ഇത്തരമൊരു കൂടുമാറ്റം സാധ്യമാണെന്ന് തെളിയിക്കുന്നു പുതിയ ട്രന്‍ഡായ എംബെല്ലിഷ്ഡ് നെറ്റ് സാരികള്‍.
സാധാരണമായ മാങ്ങാ ഡിസൈനും പോല്‍ക്കയും മുതല്‍ സര്‍ദോസി, മിനാകാരി ഡിസൈനുകള്‍ വരെ എംബെല്ലിഷ്ഡ് നെറ്റ് സാരികളില്‍ പകര്‍ത്താം. ഹാന്‍ഡ് വര്‍ക്ക് ഡിസൈനുകളില്‍ കുന്ദന്‍, ആരി, സര്‍ദോസി ജെറി വര്‍ക്കുകള്‍ ചെയ്താണ് സാരികളില്‍ ഇഫക്ട് ഉണ്ടാക്കുന്നത്. ഹാന്‍ഡ് വര്‍ക്ക് ചെയ്യുന്നതുപോലെ തന്നെ പ്രത്യേകം ഡിസൈനുകള്‍ പറഞ്ഞു നെയ്യിച്ച് കാരിഗരി ഹാന്‍ഡ് വര്‍ക്കും സ്റ്റോണും പതിപ്പിച്ചും നെറ്റ് സാരികളില്‍ എംബെല്ലിഷ്ഡ് ഇഫക്ട് ഉണ്ടാക്കാം. പേള്‍, സ്റ്റോണ്‍ എന്നിവയില്‍ ഏതു തരത്തില്‍ എംബെല്ലിഷ് ചെയ്യാനും കൂട്ടിന് എംബ്രോയിഡറിയുടെ സാന്നിധ്യം ഉറപ്പു വരുത്തേണ്ടതുണ്ട്. ഫിനിഷിന് അത് അത്യാവശ്യമാണ് താനും. പേള്‍ എബെല്ലിഷ്‌മെന്റ് കൂടുതലും ബ്രൈഡല്‍ വെയറിലാണ് വരിക. ആരി വര്‍ക്കാണ് പേളിനൊപ്പം കൂട്ടുചേരുക പതിവ്. സ്റ്റോണുകള്‍ പതിപ്പിക്കാന്‍ ഹെവി വര്‍ക്ക് നല്ലതാണ്. ട്യൂബ് ക്രിസ്റ്റലുകള്‍ പതിപ്പിക്കുന്ന സര്‍ദോസിയിലും ഹാന്‍ഡ് വര്‍ക്ക് ആണ് വരിക. ഇതര സ്റ്റോണുകള്‍ക്ക് മെഷീന്‍ വര്‍ക്ക് എംബ്രോയിഡറി ഭംഗിയാകും.

Write A Comment

 
Reload Image
Add code here