മിഡിക്കൊപ്പം മള്‍ട്ടിപ്രിന്റഡ് സ്റ്റോക്കിംഗ്‌സ്

Tue,Jul 19,2016


ഷോര്‍ട്ട് മിഡിക്കൊപ്പം മള്‍ട്ടി പ്രിന്റഡ് സ്റ്റോക്കിംഗ്‌സ് അണിയുന്നത് ഇപ്പോള്‍ കേരളത്തിലും ഫാഷനായിക്കഴിഞ്ഞു. അധികവും ടീനേജുകാരാണിതിനു പിന്നാലെ പോകുന്നത്. വെസ്റ്റേണ്‍ വെയറിനൊപ്പം മുട്ടൊപ്പമെത്തുന്ന മിഡിയും കോണ്‍ട്രാസ്റ്റ് നിറങ്ങളിലെ പ്രിന്റുകളുള്ള സ്റ്റോക്കിംഗ്‌സും അതിനു ചേരുന്ന സ്റ്റോളും എത്‌നിക് പാര്‍ട്ടി വെയറുകളില്‍ നിന്ന് കൗമാര സുന്ദരികളെ ഏറെ വ്യത്യസ്തരാക്കും. ലേസ്, ക്രോഷ്യേ മിഡികളായിരിക്കും ഇവയ്‌ക്കൊപ്പം ഭംഗിയാകുക. ടൈറ്റ് ഫിറ്റിംഗ് മിഡിയാണെങ്കില്‍ ലിനന്‍, കോഡ്രോയ് എന്നിവയും നന്നാകും. ധാരാളം ബ്രാന്‍ഡഡ് സ്റ്റോക്കിംഗ്‌സുകള്‍ ഇപ്പോള്‍ വിപണിയിലുണ്ട്. മോണോമര്‍, ഗോള്‍ഡണ്‍ ഗേള്‍, സെനോര, ഒലിവര്‍ എന്നിവയാണ് പ്രധാന ബ്രാന്‍ഡുകള്‍. 350 രൂപ മുതല്‍ 850 രൂപ വരെയാണ് വില.

Write A Comment

 
Reload Image
Add code here