സൂപ്പര്‍ലുക്കിന് സിപ്പ്ഡ് കുര്‍ത്തി

Tue,Jul 19,2016


ഫ്രണ്ടില്‍ സിപ്പ് ഉള്ള ഹൈനെക്ക് കുര്‍ത്തി ആണിപ്പോള്‍ സകല പെണ്‍മണിമാരുടെയും കണ്ണിലുടക്കിയിരിക്കുന്നത്. വെസ്റ്റേണ്‍ അണിയുന്നതുപോലുള്ള 'ഈസിവെയര്‍' സൗകര്യം, സല്‍വാറിന്റെ എത്‌നിസിറ്റി - രണ്ടും ഒത്തുചേര്‍ന്ന ഈ ട്രന്‍ഡ് കേരളക്കരയില്‍ വേരുപിടിച്ചതില്‍ അത്ഭുതമില്ല. ഹാള്‍ട്ടര്‍നെക്ക്, ഹൈനെക്ക്, ചൈനീസ് കോളര്‍ സല്‍വാറുകളിലാണ് ഫ്രണ്ട് സിപ്പ് ശോഭിക്കുക. സിപ് വേറിട്ടു കാണുന്നത് ഒഴിവാക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. സിപ് എടുത്തു കാണിക്കാന്‍ സിപ്പിന് ഇരുവശത്തും സ്റ്റോണ്‍, എംബ്രോയിഡറി വര്‍ക്കുകളും സാധാരണം. വെല്‍വെറ്റ് കോഡ്രോയ്, റഫ് ജൂട്ട് തുടങ്ങിയ കനമേറിയ തുണിത്തരങ്ങളില്‍ തുടങ്ങി സോഫ്റ്റ് കോട്ടണിലും ഷിഫോണിലും സിപ്പിലെ പരീക്ഷണങ്ങള്‍ വരുന്നുണ്ട്.

Write A Comment

 
Reload Image
Add code here