ടയേഡ് സ്‌കര്‍ട്ട്

Tue,Jul 12,2016


നീളന്‍ ടയേഡ് സ്‌കര്‍ട്ട് വീണ്ടും ട്രന്‍ഡിയാകുന്നു. പഴയതില്‍ നിന്നു വ്യത്യസ്തമായി ഇപ്പോള്‍ പാര്‍ട്ടി വെയറുകളിലാണ് ടയേഡ് സ്‌കര്‍ട്ടുകള്‍ കൂടുതലും വരുന്നതെന്നു മാത്രം. സെല്‍ഫ് എംബ്രോയിഡറി ചെയ്ത മെറ്റീരിയലുകളും സില്‍ക്ക് തുണിത്തരങ്ങളും ത്രഡ്‌വര്‍ക്ക് ജൂട്ട് തുണിയുമൊക്കെ ഒരുപോലെ ടയേഡ് സര്‍ട്ടിന് ഭംഗി പകരുന്നു.മെര്‍മെയ്ഡ് ശൈലിയിലെ ടയേഡ് സ്‌കര്‍ട്ടാണ് പാര്‍ട്ടിവെയറുകളില്‍ കൂടുതലും ഹരമാകുന്നത്. ഫിറ്റഡ് ടോപ്പിനൊപ്പമാണ് ഇവ യോജിക്കുക. മുട്ടിനു താഴ വച്ച് ടയറുകള്‍ തുടങ്ങുന്നതാണ് മെര്‍മെയ്ഡ് സ്‌കര്‍ട്ടിലെ സ്റ്റൈല്‍. അധികം വീതിയില്ലാത്ത തട്ടുകള്‍ സ്‌ട്രെയ്റ്റ് കട്ടായോ ചരിച്ചു വെട്ടിയോ വിപണിയിലിറങ്ങുന്നു. വെയ്സ്റ്റില്‍ വീതികൂടിയ പട്ട വരുത്തി അവിടെ ജെറിവര്‍ക്ക്, ബീഡ് വര്‍ക്ക് എന്നിവ ചെയ്ത് മുട്ടിനു താഴെ മാത്രം കൊച്ചുടയറുകള്‍ വരുന്ന സ്‌കര്‍ട്ടുകള്‍ വിവാഹവസ്ത്രമായിപ്പോലും ഉപയോഗിക്കപ്പെടുന്നു. സ്‌കര്‍ട്ടിലേക്ക് പരമാവധി ശ്രദ്ധ കിട്ടാന്‍ ടോപ്പ് കഴിവതും പ്ലെയിനാകുന്നതാണ് ഉത്തമം. ഹീല്‍സ് ധരിച്ചാല്‍ ടയേഡ് സ്‌കര്‍ട്ട് ധരിച്ചിട്ടുള്ള നില്‍പ്പും നടപ്പും കൂടുതല്‍ സുന്ദരമാകും.

Write A Comment

 
Reload Image
Add code here