ആന്റിക് ആഭരണങ്ങള്‍

Tue,Jul 12,2016


വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് യുവത്വം. അതുകൊണ്ടുതന്നെ കേരളസാരിക്കൊപ്പം പെണ്‍കുട്ടികള്‍ ആന്റിക് ആഭരണങ്ങളും അണിഞ്ഞു തുടങ്ങിയിരിക്കുന്നു. വലംപിരി ശംഖിന്റെ ഡിസൈനിലുള്ള കമ്മലും അതേ പെന്‍ഡന്റ് വരുന്ന മാലയും സാരിക്കൊപ്പം അണിയുന്നതും ട്രെന്‍ഡാണ്. ചുറ്റും സ്റ്റോണ്‍ പതിച്ച് നേര്‍ത്ത ഡിസൈനിലുള്ള ആന്റിക് വളയാണ് മറ്റൊരു സ്റ്റൈല്‍. കേരളസാരിക്ക് ഇത് നന്നായി ചേരും. ആന്റിക് കമ്മലും മാലയും വളയും മാത്രമല്ല മോതിരവുമുണ്ട്. കെമ്പു സ്റ്റോണ്‍ പതിപ്പിച്ച മോതിരത്തിനും ആവശ്യക്കാരുണ്ട്. പച്ചയും ചുവപ്പുമാണ് സ്റ്റോണിലുള്ളത്. പേള്‍ ഇയര്‍ റിങ്‌സും മുത്തു പതിച്ച പേള്‍ നെക്ലേസ് സെറ്റും കസവു സാരിക്ക് നന്നായി ഇണങ്ങും. വെള്ള നിറത്തിലുള്ള മുത്തുകള്‍ക്കാണ് ഡിമാന്‍ഡ്.

Write A Comment

 
Reload Image
Add code here