ഫ്‌ളോറല്‍ ലഹംഗ

Mon,Jul 04,2016


റമദാന്‍ ആഘോഷത്തിന് ലോകമൊരുങ്ങുമ്പോള്‍ ബ്രാന്‍ഡുകളും ഡിസൈനര്‍മാരും പുത്തന്‍ പരീക്ഷണങ്ങളുടെ പിന്നാലെയാണ്. സബ്യസാചി മുഖര്‍ജിയെപ്പോലുള്ള വന്‍തോക്കുകളും റമദാന്‍ സീസണില്‍ മല്‍സരത്തിനുണ്ട്. പാക്കിസ്ഥാന്‍ ഡിസൈനര്‍മാര്‍ ഇക്കുറി സ്വീകരിച്ചിരിക്കുന്ന റമദാന്‍ ഫാഷനും സബ്യസാചിയെ ശരിവയ്ക്കുന്നതാണ്. ഇരുകൂട്ടരും ഈ സീസണിന്റെ പുതുമയായി അംഗീകരിച്ചിരിക്കുന്നത് ഫ്‌ളോറല്‍ ലഹംഗയാണ്. പേസ്റ്റല്‍ നിറങ്ങളിലെ ഫ്‌ളോറല്‍ ലഹംഗസെലിബ്രിറ്റികള്‍ വരെ അംഗീകരിച്ചുകഴിഞ്ഞു. ബിഗ് ഫ്‌ളോറല്‍ ആണ് ഹിറ്റ്. സബ്യസാചിയുടെ സിഗ്നേച്ചര്‍ പതിഞ്ഞത് ലെമണ്‍ യെല്ലോ, ലെമണ്‍ ഗ്രീന്‍ ഷെയ്ഡുകളിലുള്ള ഫ്‌ളോറല്‍ ലഹംഗകളുടെ പരീക്ഷണത്തിലാണ്. ലെമണ്‍ പേസ്റ്റല്‍സ് സാധാരണയായി ലഹംഗകളില്‍ തീരെ കടന്നുവരാത്തതായതുകൊണ്ട് ഫാഷന്‍ ലോകം ഒന്നടങ്കം ഈ പുതുമ കയ്യടിയോടെ സ്വീകരിച്ചു.

Write A Comment

 
Reload Image
Add code here