സ്റ്റൈലാകാന്‍ മിഡ് റിംഗ്

Mon,Jul 04,2016


പെണ്‍വിരലുകള്‍ക്ക് സൗന്ദര്യം നല്കുവാന്‍ ഇതാ പലതരം മിഡ് റിംഗുകള്‍. ഡല്‍ഹി, മുംബൈ പോലുള്ള വന്‍ നഗരങ്ങളില്‍ മാത്രം കണ്ടിരുന്ന മിഡ് റിംഗുകള്‍ ഇപ്പോള്‍ കേരളത്തിലേക്കും എത്തിയിരിക്കുകയാണ്. വിരലുകളുടെ മധ്യത്തില്‍ അണിയുവാനായി ലഭിക്കുന്ന ഈ നടുമോതിരങ്ങള്‍ ഫാഷന്‍ ലോകത്തെ ലേറ്റസ്റ്റ് ട്രെന്‍ഡാണ്. പല ആകൃതികളിലും വലിപ്പത്തിലും ഇവ ലഭിക്കും. ഇലകള്‍, പൂക്കള്‍, അമ്പും വില്ലും, താക്കോല്‍, കിരീടം, പരുന്ത്, ചിത്രശലഭം എന്നീ രൂപങ്ങള്‍ ഉള്ളവയും പിരികള്‍ ഉള്ളവയും ഇക്കൂട്ടത്തിലുണ്ട്. തീര്‍ന്നില്ല, ജീവിതത്തെയും പ്രണയത്തെയും പ്രതിഫലിപ്പിക്കുന്ന മിഡ് റിംഗുകളും യഥേഷ്ടമാണ്. ജീവിതത്തിന്റെ പ്രതീകമായ ത്രികോണമാതൃക, ഹൃദയത്തുടിപ്പുകള്‍ ഒപ്പുന്ന മാതിരിയുള്ള തരംഗമാതൃക എന്നിവയും ട്രെന്‍ഡി തന്നെ. ഒരാള്‍ ജനിച്ച മാസവുമായി ബന്ധപ്പെട്ടു വരുന്ന സോഡിയാക് സൈനുകളുമായി ബന്ധപ്പെട്ടവയും വാങ്ങി ധരിക്കാം. ഇനി ഇത്തരം അലങ്കാരങ്ങളിലൊന്നും താത്പര്യമില്ലാത്തവര്‍ക്കുവേണ്ടി വെറും ഒറ്റ വളയത്തില്‍ തീര്‍ത്ത മോതിരങ്ങളും ലഭിക്കും. ഏഴോ എട്ടോ മോതിരങ്ങള്‍ അടങ്ങുന്ന പാക്കറ്റുകള്‍ക്കു 200 മുതല്‍ 300 വരെയാണ് വില. എന്നാല്‍ വിലപിടിപ്പുള്ള കല്ലുകള്‍ പതിപ്പിച്ചവയ്ക്കും വെള്ളിമോതിരങ്ങള്‍ക്കും എണ്ണൂറു രൂപവരെ വിലവരും.

Write A Comment

 
Reload Image
Add code here