സാരി ഉടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
Mon,Jun 06,2016

സ്ത്രീകള്‍ ഏറ്റവും സുന്ദരികളാകുന്നത് സാരിയിലാണെന്ന് നിസംശയം പറയാന്‍ കഴിയും. എന്നാല്‍ പലര്‍ക്കും ഇത് ഭംഗിയായ രീതിയില്‍ എങ്ങനെ ഉപയോഗിക്കണം എന്നറിയില്ല. അല്‍പ്പം ശ്രദ്ധിച്ചാല്‍ വളരെ ഭംഗിയായിട്ട് സാരിയുടുക്കാന്‍ കഴിയും. നിങ്ങളുടെ സൗന്ദര്യം ഇരട്ടിയാകുകയും ചെയ്യും.
1, ചില സാരികള്‍ ഒറ്റ പാളിയായി ഇടുന്നതാകും. ഭംഗി. ഒരിക്കലും ഞൊറിവിട്ട് ഇത്തരം സാരികളുടെ ഭംഗി കളയാതിരിക്കുക.
2, സാരി ഉടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് സേഫ്റ്റിപ്പിന്‍ . ഒരിക്കലും ഇത് അമിതമായി ഉപയോഗിക്കരുത്. ഇത് നിങ്ങളുടെയും സാരിയുടെയും ഭംഗി നശിപ്പിക്കും.
3, എപ്പോഴും അനുയോജ്യമായ നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക.
4, ഉയരം കുറഞ്ഞവര്‍ക്ക് വീതി കുറഞ്ഞ ബോഡറുകള്‍ ഉള്ള സാരിയാണ് കൂടുതല്‍ അനുയോജ്യം.
5, ഉയരം കൂടിയവര്‍ക്ക് വീതി കൂടിയ ബോഡറാണ് നല്ലത്.
6, ഉയരമുള്ളവര്‍ സാരി ഒറ്റ പാളിയായി ഇടുന്നതാണ് നല്ലത്.
7, വണ്ണം കൂടിയവരും ഉയരം കുറഞ്ഞവരും സാരിക്ക് കൂടുതല്‍ ഞൊറിവുകള്‍ ഇടുക.