മുക്കുത്തി ചേലുള്ള പെണ്ണ്

Mon,Jun 06,2016


പാതിമയങ്ങിയ കണ്ണുകളില്‍ അല്‍പ്പം പടര്‍ന്ന കണ്‍മഷി. നെറ്റിയുടെ ഒത്തനടുവിലായി സ്ഥാനം പിടിച്ച ചുവന്ന വട്ടപ്പൊട്ട്. വശങ്ങളിലൂടെ ഒഴുകി കിടക്കുന്ന ചുരുണ്ട മുടി. അല്‍പ്പം ഉയര്‍ന്ന് ഇരുവശങ്ങളിലേയ്ക്കും വളഞ്ഞ കട്ടിയുള്ള പുരികങ്ങള്‍. അലസമായ പുഞ്ചിരി. ചിരിക്കുകയാണെന്ന് തോന്നിക്കും വിധത്തില്‍ അല്‍പ്പം അകന്ന ചുണ്ടുകള്‍. ഇത്രമനോഹരമായ മുഖത്തും ആദ്യം നോട്ടം ഉടക്കിയത് നീണ്ടു മെലിഞ്ഞ എള്ളിന്‍ പൂവൊത്ത മുക്കിന്റെ ഇടതുവശത്തായി തളങ്ങിയ മുക്കുത്തിയിലായിരുന്നു. അതിന്റെ ആകര്‍ഷണത്താല്‍ അവളുടെ മറ്റു സൗന്ദര്യങ്ങളെല്ലാം നിഷ്പ്രഭമാകുന്നത് പോലെ...
കാലങ്ങളായി എന്തൊ കുഴപ്പമുണ്ട് എന്നു കരുതി പലരും മൂക്കുത്തിയെ അകറ്റി നിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മുക്കുത്തിയാണ് താരം. അടുത്തകാലത്തായി മലയാളി നായികമാര്‍ മത്സരിച്ച് മൂക്കുത്തി പരിക്ഷിക്കുകയുമാണ്. എന്താണെങ്കിലും മൂക്കുത്തി ഫാഷന്‍ ലോകം കീഴടക്കി കഴിഞ്ഞു. സ്വര്‍ണ്ണവും ഡയമണ്ടും കഴിഞ്ഞ് ഇപ്പോള്‍ വെള്ളിയും പ്ലാസ്റ്റിക്കും വരെ ഈ രംഗത്ത് പരിക്ഷിച്ചു തുടങ്ങിട്ടുണ്ട്. മുമ്പ് ചെറിയ മൂക്കുത്തി അണിയാന്‍ ഇഷ്ടപ്പെട്ടിരുന്നവര്‍ ഇപ്പോള്‍ അല്‍പ്പം വലിയ ഡിസൈനുകള്‍ തിരഞ്ഞെടുക്കുന്നതും ഫാഷന്‍ രംഗത്തെ പുതിയ മാറ്റമാണ്.

Write A Comment

 
Reload Image
Add code here