ഫ്‌ളാഷി കളറില്‍ പെന്‍സില്‍ സ്‌കര്‍ട്ട്

Mon,May 30,2016


നിറയെ ഞൊറിവച്ച നീളന്‍ പാവാട മെലിഞ്ഞ് സെക്‌സി ലുക്കിലെത്തിയാല്‍ എങ്ങനെയിരിക്കും. പെന്‍സില്‍ സ്‌കര്‍ട്ടിനെപ്പോലിരിക്കും. അഴകളവുകളെല്ലാം എടുത്തുകാണിക്കുന്ന പെന്‍സില്‍ സ്‌കര്‍ട്ടിനെ കാഷ്വലായോ ഫോര്‍മലായോ എങ്ങനെ വേണമെങ്കിലും മാറ്റിയെടുക്കാം. നീളം കൂടിയും കുറഞ്ഞുമെല്ലാം പെന്‍സില്‍ സ്‌കര്‍ട്ടെത്തുന്നു. പെന്‍സില്‍ സ്‌കര്‍ട്ടിനൊപ്പം ഷര്‍ട്ട് ധരിക്കുമ്പോള്‍ ടക്ക് ഇന്‍ ചെയ്യാന്‍ മറക്കരുത്. ഒപ്പമൊരു ബെല്‍റ്റ് കൂടിയായാല്‍ സംഗതി കിടിലനാകും. കൂള്‍ ലുക്കിന് പെന്‍സില്‍ സ്‌കര്‍ട്ടിനൊപ്പം ലേസ് ബ്ലൗസോ, ഫ്രില്‍ വച്ച ടോപ്പോ തെരഞ്ഞെടുക്കാം. മെറ്റാലിക്, ലെതര്‍ പെന്‍സില്‍ സ്‌കര്‍ട്ടുകള്‍ക്കും ഏറെ ആരാധകരുണ്ട്. പെന്‍സില്‍ സ്‌കര്‍ട്ട് പച്ച, ടോപ്പ് മഞ്ഞ, ഷൂസ് വെള്ള, ബാഗ് ചുവപ്പ്... എന്നിങ്ങനെ മഴവില്‍ രൂപത്തിലെത്തുന്നതും ട്രന്‍ഡിയാണ്. ഫ്‌ളോറല്‍ പ്രിന്റുള്ള പെന്‍സില്‍ സ്‌കര്‍ട്ടാണ് ഇപ്പോഴത്തെ പ്രിയതാരം. വെറൈറ്റി ലുക്കിന് പെപ്ലം ടോപ്പിനും ജാക്കറ്റിനുമൊപ്പം പെന്‍സില്‍ സ്‌കര്‍ട്ട് പരീക്ഷിക്കാം.

Write A Comment

 
Reload Image
Add code here