വാച്ചുകളിലെ മാറുന്ന ഫാഷന്‍

Tue,May 24,2016


സമയം നോക്കാന്‍ മാത്രമായി വാച്ചുപയോഗിച്ചിരുന്ന കാലമെല്ലാം പോയി. ഇന്ന് വാച്ചുകളും ഫാഷനബിളാണ്. പല നിറത്തിലും ആകൃതിയിലും ഡിസൈനുകളിലുമുള്ള വാച്ചുകള്‍ ഇന്ന് വിപണി കീഴടക്കിയിരിക്കുകയാണ്. ആദ്യകാലങ്ങളില്‍ പുരുഷന്മാരുടെ പ്രിയങ്കരനായിരുന്നു വാച്ച്. പിന്നീട് സ്ത്രീകളും വാച്ചുകള്‍ ഉപയോഗിച്ചുതുടങ്ങി. വാച്ചുകളുടെ സ്ട്രാപ്പുകള്‍ തന്നെ വ്യത്യസ്തങ്ങളാണ്. ലെതര്‍, സ്റ്റീല്‍, റബ്ബര്‍, ഡിജിറ്റല്‍, കളര്‍ വാച്ചുകള്‍, പ്ലാറ്റിനം വാച്ചുകള്‍ തുടങ്ങി ആകര്‍ഷകങ്ങളായ വിവിധതരം വാച്ചുകളാണിന്ന് വിപണിയിലെത്തിയിരിക്കുന്നത്. ബ്രേസ്‌ലെറ്റ് മോഡലില്‍ നിന്ന് തുടങ്ങി വളരെയധികം വലിപ്പം കൂടിയ വാച്ചുകള്‍ ഇന്ന് പുരുഷന്മാരും സ്ത്രീകളും ഒരുപോലെ അണിയുന്നു.
ലെതര്‍ വാച്ചുകള്‍
ലെതര്‍ വാച്ചുകള്‍ ആദ്യകാലങ്ങളില്‍ വലിയ ഫാഷനായിരുന്നെങ്കില്‍ ഇടക്കാലം കൊണ്ടാണ് അതിന്റെ പ്രചാരം ഇടിഞ്ഞത്. എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെ ലെതര്‍ വാച്ചുകള്‍ വിപണിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ലെതര്‍ വാച്ചുകള്‍ക്കാണിന്ന് ആവശ്യക്കാരേറെയുള്ളത്. ലെതര്‍ സ്ട്രാപ്പുകള്‍ക്കൊപ്പം സ്റ്റീലുകള്‍ മാറ്റി വയ്ക്കാവുന്ന തരത്തിലുള്ള വാച്ചുകളും വിപണിയിലുണ്ട്.
ഹൈഡിജിറ്റല്‍ വാച്ചുകള്‍
ഡിജിറ്റല്‍ വാച്ചുകളിന്ന് കോളേജ് പിള്ളേരുടെ ഫാഷനായി മാറിയിരിക്കുകയാണ്. സമയം നോക്കാമെന്നതിലുപരി പല ഉപയോഗങ്ങളും ഡിജിറ്റല്‍ വാച്ചുകള്‍ക്കുണ്ട്.
റബ്ബര്‍ സ്ട്രാപ്പ് വാച്ചുകള്‍
റബ്ബര്‍ സ്ട്രാപ്പ് വാച്ചുകളിന്ന് കൂടുതല്‍ ജനകീയമായിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ വാച്ചുകള്‍ക്കൊപ്പം തന്നെ കിടപിടിക്കുന്നതാണ് റബ്ബര്‍ സ്ട്രാപ്പ് വാച്ചുകള്‍. ഇതിന് സമാനമായ ടയര്‍ മെറ്റീരിയലുകളും വിപണിയില്‍ സജീവമാണ്.
റോസ് ഗോള്‍ഡ്
പ്ലാറ്റിനമായിരുന്നു ഒരു കാലത്ത് വാച്ചുകളുടെ ഹൈലെവല്‍ ഫാഷനെങ്കില്‍ ലേറ്റസ്റ്റ് ട്രെന്റ് പിങ്ക് ഷേയ്ഡ് ഉള്ള റോസ് ഗോള്‍ഡാണ്.
ലേഡീസ് ഫേവറിറ്റ്‌സ്
ഇന്ന് വളകള്‍ക്കൊപ്പം തന്നെ സ്ത്രീകള്‍ക്ക് പ്രിയങ്കരമാണ് വാച്ചുകള്‍. വിവിധതരം നിറത്തിലും ആകൃതിയിലുമുള്ള വാച്ചുകളിന്ന് ലഭ്യമാണ്. ആര്‍ച്ച്, മഴവില്ല്, ജിയോമെട്രിക്ക്, നോണ്‍ സിമ്മട്രിക്കല്‍ എന്നീ ആകൃതികളില്‍ വാച്ചുകള്‍ ലഭ്യമാണ്. എങ്കിലും സമചതുരാകൃതിയിലുള്ളവയ്ക്കാണ് ആവശ്യക്കാരേറെയുള്ളത്.

Write A Comment

 
Reload Image
Add code here