മനം മയക്കാൻ പരമ്പര കമ്മലുകൾ

Tue,May 17,2016


പരസ്പരം, ചന്ദനമഴ, കറുത്തമുത്ത്, അമല... മലയാളക്കര കീഴടക്കിയ ടെലിവിഷൻ പരമ്പരകൾ വിപണിയും കീഴടക്കികൊണ്ടിരിക്കയാണ്. പരമ്പരകളുടെ പേരിലിറങ്ങുന്ന കമ്മലുകളാണ് ഇന്ന് ഫാഷൻ വിപണിയിലെ താരം. കാഴ്ചയിലെ ഭംഗിയും ഭാരമില്ലായ്മയും ഇവയെ ജനപ്രിയമാക്കുന്നു. പല നിറത്തിലും രൂപത്തിലും കല്ലിലും മുത്തിലുമെല്ലാം ഈ കമ്മലുകൾ ലഭ്യമാണ്. ദിവസവും പുതുമ ആവശ്യപ്പെട്ടെത്തുന്നവർക്ക് മുന്നിലെ കണ്ണഞ്ചിപ്പിക്കുന്ന വിഭവങ്ങളാണ് ഇവ. ടെലിവിഷനിലെന്ന പോലെ പരസ്പരം കമ്മലുകൾ വിപണിയിലെത്തിയിട്ട് കുറച്ചുകാലമായി. പേപ്പർകമ്മലുകളുമായി സജീവമായിരുന്ന പരസ്പരം ഫാഷനിലെ പുതിയ അതിഥികളാണ് കല്ല് പതിച്ചെത്തുന്ന സ്‌റ്റെഡുകൾ. പല നിറത്തിലും രൂപത്തിലും ഇവ വിപണിയിലുണ്ട്. വില 20 മുതൽ. വീട്ടമ്മമാരാണ് ഇത്തരം കമ്മലുകളുടെ പ്രധാന ആവശ്യക്കാർ. ചന്ദനമഴ കമ്മലുകൾ മെഹന്തി ഗോൾഡ്, സിൽവർ നിറങ്ങളിൽ വിവിധ വലിപ്പത്തിലുള്ള ജിമിക്കികളായി വിപണി കീഴടക്കുന്നു. തൂക്കിലും സ്‌റ്റെഡിലും ഇവ ലഭ്യമാണ്. കല്ല്, മുത്ത്, ക്രിസ്റ്റൽ എന്നിവ പതിച്ചും ഈ കമ്മലുകൾ ലഭ്യമാണ്. വില 120140. ലമൃശിഴ മറ്റൊരു താരം അമലയാണ്. പരമ്പര കഴിഞ്ഞിട്ട് കാലം കുറച്ചായെങ്കിലും കമ്മലിന് വിപണിയിൽ വൻ ഡിമാൻഡാണ്. ഒരു വലിയ റിങ്ങും തൂക്കും ചേരുന്നതാണ് ഈ കമ്മലുകൾ. സിൽവർ, ഗോൾഡ് നിറങ്ങളിൽ ഇവ ലഭ്യമാണ്. വില 80120 വരെ. കല്ല് പതിച്ച സ്‌റ്റെഡിനു താഴെ ജിമിക്കി വെച്ചും കല്ലും മുത്തും വെച്ചുമാണ് മഞ്ഞുരുകും കാലം കമ്മലുകൾ വിപണിയിലെത്തുന്നത്. വില 40 ന് മുകളിൽ. മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് ഇവ വിപണിയിലെത്തുന്നത്. കമ്മലുകൾക്ക് പേരിടുന്നത് അന്യനാടുകളിലെ ഈ മൊത്ത വ്യാപാരികൾ തന്നെ. എന്നിരുന്നാലും പരമ്പര റേറ്റിങ്ങിലെന്ന പോലെ വിപണിയിലും ഈ പരമ്പര കമ്മലുകൾ തന്നെയാണ് മുന്നിൽ.

Write A Comment

 
Reload Image
Add code here