നെയിൽ ആർട്ട് സ്‌റ്റോക്കിംഗുകൾ

Tue,May 17,2016


സമയമില്ലാത്തിന്റെ പേരിൽ കാൽ നഖങ്ങളിൽ നെയിൽ പോളീഷിടാൻ നേരം കിട്ടിയില്ലെങ്കിൽ ഇനി ടെൻഷൻ വേണ്ട. നെയിൽ ആർട്ട് പ്രിന്റുകളുമായി പുതിയ തരം സ്‌റ്റോക്കിംഗ്‌സ് വിപണിയിൽ എത്തിക്കഴിഞ്ഞു. വിരലഗ്രം വരുന്ന ഭാഗത്ത് നഖചിത്രങ്ങൾ ആലേഖനം ചെയ്തവയാണ് സ്‌കിൻ കളറിലുള്ള ഈ സ്‌റ്റോക്കിംഗുകൾ. ചർമ്മത്തോട് ചേർന്ന് നിൽക്കുന്ന ഈ സ്‌റ്റോക്കിംഗുകൾ ധരിച്ചാൽ യഥാർത്ഥ കാല്പാദം അല്ലെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ സാധിക്കില്ല സാധാരണ പ്ലെയിൻ നിറങ്ങൾ ഉള്ളതോ വിവിധ ആർട്ട് വർക്കുകൾ വരുന്നതോ ഓരോ വിരലിലും ഓരോ നെയിൽ ആർട്ട് വരുന്ന രീതിയിലുള്ളതോ ആയ സ്‌റ്റോക്കിംഗുകൾ താല്പര്യം പോലെ തിരഞ്ഞെടുക്കാം. ഒരു പെഡിക്യൂർ ചെയ്യുന്ന ചെലവേ ഒരു സ്‌റ്റോക്കിംഗിന് വരികയുള്ളൂ എന്നാണ് നിർമാതാക്കളുടെ അവകാശവാദം. പുതിയ മോഡലിലുള്ള സ്‌റ്റോക്കിംഗ് നിർമാതാക്കൾ ജപ്പാനിലെ ബെല്ല മെയ്‌സൺ ആണ്.

Write A Comment

 
Reload Image
Add code here