ഇരുവിരലുകളിൽ അണിയാം ഒരു മോതിരം

Mon,May 09,2016


വ്യത്യസ്ത തരത്തിലുള്ള മോതിരങ്ങളണിയാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ഇവരെ ആകർഷിക്കാനായി പുതിയ മോഡലുകളിലുള്ള മോതിരങ്ങളാണ് ഫാഷൻ ലോകത്ത് എത്തുന്നത്. വലിയ സ്റ്റഡുകളുള്ള മോതിരങ്ങളും വിവിധ തരം കല്ലുകളിൽ ഇറങ്ങുന്ന മോതിരങ്ങളും മറികടന്ന് ട്രെൻഡാവുകയാണ് ഇരു വിരലുകളിലും ഒരുമിച്ചണിയാവുന്ന മോതിരങ്ങൾ. വിവിധ തരത്തിലുള്ള കല്ലുകളോടെ രണ്ട് വിരലുകളിലും ഒരുമിച്ചണിയാവുന്ന മോതിരങ്ങളാണിവ. വിവിധ തരത്തിലുള്ള ഡിസൈനിലും വലിപ്പത്തിലും ഇവ ലഭിക്കും. ചെറിയ പൂവിന്റെ ഡിസൈൻ മുതൽ വലിപ്പമുള്ള ചിത്രശലഭവും പേളുകളുമെല്ലാം മോതിരത്തിന്റെ പ്രത്യേകതയാണ്. പാർട്ടി വെയർ, കാഷ്വൽസ്, ഫോർമൽസ് എന്നിങ്ങനെ ഏത് വസ്ത്രത്തിന്റെയും കൂടെ ഈ മോതിരങ്ങൾ അണിയാം. ഇടത് കൈയിലെ മോതിരവിരലിലും നടുവിരലിലുമായാണ് ഇവ അണിയുക. ഇത്തരം മോതിരങ്ങൾ അണിയുമ്പോൾ ബ്രേയ്‌സ്‌ലെറ്റ്, ചെയിൻ, വളകൾ എന്നിവ അണിയാതിരിക്കുന്നതാണ് നല്ലത്.

Write A Comment

 
Reload Image
Add code here