മുഖം മിനുക്കി കാപ്രി

Tue,May 03,2016


ഒരു തല്ലിപ്പൊളി കുട്ടിയുടെ ഇമേജായിരുന്ന കാപ്രിക്കിപ്പോൾ വൃത്തിയായി വസ്ത്രം ധരിക്കുന്ന കുലീനതയുള്ള കുട്ടിയുടെ ഇമേജാണ്. മേയ്‌ക്കോവർ വരുത്തിയ ത്രിഫോർത്തുകൾക്കും കാപ്രികൾക്കും വീണ്ടും കൗമാരക്കാരുടെ ഇടയിൽ പ്രിയമേറി. കാഷ്വൽസായി മാത്രമല്ല ചില്ലറ മാറ്റങ്ങളോടെ വന്ന ത്രി ഫോർത്ത് പാന്റുകൾ ചടങ്ങുകളിൽ പോലും അണിയാമെന്നായി ഇവർക്ക്. ത്രി ഫോർത്ത് വരുന്ന തുണിത്തരങ്ങളിലെ മാറ്റമാണ് ഇതിന് കാരണം. ലിനനിലും വെജിറ്റബിൾ പ്രിന്റിലും തീർത്ത കാപ്രികൾ ഇപ്പോൾ കൗമാരക്കാരുടെ ഇടയിലും പ്രഫഷണലുകളുടെ ഇടയിലും തരംഗമായിരിക്കുകയാണ്. നാലോ ആറോ പോക്കറ്റുകൾ പിടിപ്പിച്ചും സൈഡിൽ സ്‌ളിറ്റ് കൊടുത്തും ജീൻസ് മോഡലിൽ സൈഡ് സ്റ്റിച്ചിംഗ് കൊടുത്തും ഇവ വിപണിയിലുണ്ട്. റെഡ്, മസ്റ്റാർഡ് യെല്ലോ, പീച്ച്, പിസ്ത ഗ്രിൻ, ബ്രൗൺ, ഓഫ്‌വൈറ്റ് നിറങ്ങളിലാണ് ഇവ ഏറെയും ലഭിക്കുക. പ്രിന്റഡ് കാപ്രികൾക്കൊപ്പം കോൺട്രാസ്റ്റ് നിറത്തിലെ പ്‌ളെയിൻ ഫോർമൽ ഷർട്ടാകും ഉത്തമം. ചെക്‌സ്, പോൽക്ക്, ജ്യോമെട്രിക് ഡിസൈനുകളും; നെറ്റ്, ചിക്കൻകാരി, ക്രോഷ്യോ മെറ്റീരിയലുകളും കാപ്രിയെ പ്രൗഡിയുടെ മേക്കപ്പ് അണിയിച്ച് സദസുകളിൽ സ്വീകാര്യയാക്കുന്നു.

Write A Comment

 
Reload Image
Add code here