ഫ്‌ളാറ്റ് ഹീൽ ചെരുപ്പുകളുടെ കാലം

Tue,May 03,2016


ലോ ബജറ്റ് ഫ്‌ളാറ്റ് ഹീൽ ചെരുപ്പുകളുടെ പിന്നാലെയാണിപ്പോൾ യൂത്ത്. പനമ്പിലും സോഫ്റ്റ് ലെതറിലും തീർത്ത ഫാൻസി ചെരുപ്പുകൾ വിലക്കുറവിൽ മാത്രമല്ല വർണപ്പകിട്ടിലും താരമാവുകയാണ്. വസ്ത്രങ്ങളിലേതുപോലെ പോൾക്കാ ഡോട്‌സും സ്ട്രാപ്‌സും ചെക്‌സുമെല്ലാം ചെരുപ്പുകളിലും ഡിസൈനാകുന്നുണ്ട്. നല്ല ബോ, പൂക്കൾ, സ്റ്റോൺസ് എന്നിങ്ങനെ ഹെയർക്ലിപ്പുകളിലേതു പോലുള്ള ക്യൂട്ട് അലങ്കാരപ്പണികളുമുണ്ട് ഇത്തരം ചെരുപ്പുകളിൽ. ഡെയ്‌ലി വെയറായി ഇത്തരം അഞ്ചു ചെരിപ്പുകൾ വാങ്ങിവച്ചാൽ ആഴ്ച മുഴുവൻ ഓഫീസിലോ കോളജിലോ ചെത്താമെന്ന അതിമോഹമാണ് യുവതികളുടെ മനസിൽ. ഡ്രസിനു മാച്ചാകുന്ന രീതിയിൽ എല്ലാ കളറുകളും ലഭിക്കും. ബ്രാൻഡഡ് ചെരുപ്പുകളേ ഉപയോഗിക്കൂ എന്നു വാശിയുള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ല ഇത്.

Write A Comment

 
Reload Image
Add code here