ബ്ലാക്ക് ആൻഡ് വൈറ്റിലും വധുവിന് തിളങ്ങാം

Mon,Apr 25,2016


വിവാഹ വസ്ത്രങ്ങളിൽ ചുവപ്പും പച്ചയും ഓറഞ്ചും പിങ്കും നിറങ്ങളല്ലാതെ ഒന്നും മുൻപ് ചിന്തിക്കാനാവില്ലായിരുന്നു. കല്യാണമെന്നാൽ നിറങ്ങളുടെ ഉത്സവമാണ്.അതു കൊണ്ടുതന്നെ കടും നിറങ്ങളും പാസ്റ്റൽ നിറങ്ങളുമാണ് ആഘോഷവേളകളിൽ ഇടം പിടിക്കുന്നത്. കല്യാണത്തിൽ മാറ്റി നിർത്തപ്പെട്ട നിറമാണ് കറുപ്പ്. കല്യാണ ദിനത്തിലെ എന്തെങ്കിലും ആവശ്യങ്ങൾക്ക് കറുപ്പെടുത്താൽ ഇതെന്താ കറുപ്പോ? എന്ന് ചോദിക്കും. എന്നാൽ സ്ഥിതി മാറി. കറുപ്പ് വിവാഹ വസ്ത്രങ്ങളുടെ കളക്ഷനിലേക്ക് കടന്നു വരുന്നു. ഇന്ത്യയിലെ വധുക്കൾക്കിടയിലാണ് കറുപ്പ് താരമാകുന്നത്. കറുപ്പിന്റെയും വെളുപ്പിന്റെയും കോമ്പിനേഷുകളാണ് വിവാഹ വേളകൾക്കായി ഒരുങ്ങുന്നത്. പലപ്പോഴും കറുപ്പും വെളുപ്പും കോമ്പിനേഷനുകൾ അണിയുന്നത് കൊണ്ടുതന്നെ ഈ വേഷം കൂടുതൽ വധുക്കൾക്ക് അനുയോജ്യമായിരിക്കും.അന്താരാഷ്ട്ര തലത്തിൽ കറുപ്പിന്റെയും വെളുപ്പിന്റെയും കോമ്പിനേഷനുകൾ ഏറെ ചർച്ച ചെയ്യുന്നുണ്ട്. അതു കൊണ്ട് തന്നെയാണ് ഇന്ത്യയിലും ഇതിന് പ്രിയമേറുന്നത്. സാരികളിലും സ്യൂട്ടുകളിലും ഗൗണുകളിലും ഈ കോമ്പിനേഷുകൾ അണിനിരക്കുന്നുണ്ട്. പഴമയെയും പാരമ്പര്യത്തെയും സ്‌നേഹിക്കുന്നവരല്ല അല്പം മോഡേൺ വധുവാകാൻ ഇഷ്ടപ്പെടുന്നവരാണ് ഈ കോമ്പിനേഷൻ ഉപയോഗിക്കുന്നത്. ഹാൻഡ് എംബ്രോയിഡറികളാണ് ഇത്തരം വസ്ത്രങ്ങളിൽ വരുന്നത്. വധുക്കളുടെ ടെൻഷൻ ഇല്ലാതാക്കാനും ആത്മവിശ്വാസം നൽകാനും കറുപ്പ്, വെളുപ്പ് നിറങ്ങളുടെ കോമ്പിനേഷൻ സഹായിക്കുമെന്നാണ് ഡിസൈനർമാർ ചൂണ്ടിക്കാട്ടുന്നത്.

Write A Comment

 
Reload Image
Add code here