പ്രിയമേകും ഫിഷ് മോഡലുകൾ

Mon,Apr 25,2016


യൂത്തിന്റെ ട്രെൻഡി ബോക്‌സിൽ ഫിഷ് മോഡലുകൾ ഇടം നേടിയിരിക്കുകയാണ്. എവിടെയും ഫിഷ് മോഡലുകളാണിപ്പോൾ. പണ്ടൊക്കെ ഫിഷ് കട്ട് വരുന്ന ഡ്രസ്സുകളും ഫിഷ് ഡിസൈനുകളും വസ്ത്രങ്ങളിലുണ്ടായിരുന്നു.എന്നാൽ, ഇപ്പോൾ ഫിഷ് ആകൃതിയിലുള്ള അക്‌സസറീസുകളാണ് ട്രെൻഡ്. ഇതിനു പുറമെ ബാഗുകളും ഫിഷ് ആകൃതിയിലും ഫിഷ് ഡിസൈനുകളിലും വരുന്നുണ്ട്. ആന്റിക് ചൈനീസ് ഡിസൈനിങ്ങിൽ ഒരുങ്ങുന്ന മാലകളിലും ബ്രേസ്‌ലെറ്റുകളിലും മറ്റുമാണ് ഫിഷ് ഇടം പിടിച്ചിരിക്കുന്നത്. ബാഗുകളിൽ ഫിഷ് ഡിസൈൻ വരുന്നവയാണ് കൂടുതൽ വിറ്റഴിയുന്നത്. ഫിഷ് ഡിസൈൻ ജോർജിയസ് ലുക്ക് സമ്മാനിക്കും. ഫിഷ്‌കട്ട് വരുന്ന കുർത്തകളും വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്. എയ്ഞ്ചൽ ഫിഷ്, രേക ഫിഷ് എന്നിവയാണ് അക്‌സസറീസ് ഡിസൈനുകളിൽ കൂടുതൽ ഇടം പിടിക്കുന്നത്. പെന്റന്റ്, ബ്രേസ്‌ലെറ്റ്, നെക്ലേസ്, ഹെയർ പിൻ, ഇയർ റിങ്‌സ് എന്നിവയിലെല്ലാം ഫിഷ് മോഡലുകൾ എത്തുന്നുണ്ട്.

Write A Comment

 
Reload Image
Add code here