ഖാദി വൈവിധ്യങ്ങൾ

Mon,Apr 18,2016


ഗ്രാമീണനൻമകളുടെ ഓർമപ്പെടുത്തലായ വിഷുക്കാലം ഖാദി തുണിത്തരങ്ങൾക്ക് ഡിമാൻഡുള്ള കാലമാണ്. പരമ്പരാഗത ഖാദി മുണ്ടുകൾക്കും ഷർട്ടുകൾക്കും പുറമേ ഖാദി സിൽക്ക്, സ്പൺസിൽക്ക്, പോളിയസ്റ്റർ തുടങ്ങി വ്യത്യസ്ത തുണിത്തരങ്ങളും വൈവിധ്യമാർന്ന നിറങ്ങളും ഡിസൈനുകളും യുവതലമുറയ്ക്കിടയിലും ഖാദിയുടെ ഭാവി ശോഭനമാക്കുന്നു. ലിനൻ ഷർട്ടുകൾ ട്രൻഡായ ഇക്കാലത്ത് കാഴ്ചയിൽ ലിനനെ വെല്ലുന്ന ജൂട്ട് ഷർട്ടിംഗുകളാണ് ഖാദിയുടെ വജ്രായുധം. യുവാക്കൾക്കിടയിൽ കൂടുതൽ വിൽപനയുള്ളതും ജൂട്ട് ഷർട്ടിംഗുകൾ തന്നെ. കൂടുതലും ഒറ്റക്കളർ ഷെയ്ഡാണ് ജൂട്ട് ഷർട്ടിംഗിനു വരുന്നത്. നിറങ്ങളെ ഇഷ്ടപ്പെടുന്നവർക്കായി മൾട്ടികളർ മനില ഷർട്ടിംഗുകളും ഖാദി ഷോറൂമുകളിൽ തയ്യാറാണ്.

Write A Comment

 
Reload Image
Add code here