സൂപ്പര്‍ ലുക്ക് തരും ക്രിസ്റ്റല്‍ ചെയിനുകള്‍

Mon,Apr 04,2016


കഴുത്തിനോടു പറ്റിച്ചേര്‍ന്നു കിടന്നു കിന്നാരം പറയുന്ന ക്രിസ്റ്റല്‍ ചെയിനുകളുടെ ഫാന്‍സ് ടീനേജേഴ്‌സാണ്. ക്രിസ്റ്റല്‍ ചെയിനുകളില്‍ വിവിധ ആകൃതിയിലുള്ള ക്രിസ്റ്റലുകളും മുത്തുകളും ടംഗീസിലാണ് കോര്‍ത്തെടുത്തിരിക്കുന്നത്. ബ്രൈറ്റ് കളേഴ്‌സിലുള്ള മാലകള്‍ക്കാണു വിപണിയില്‍ ഫാന്‍സു കൂടുതലുള്ളതും. ചുരിദാറിനും ടോപ്പിനുമൊപ്പം ഉപയോഗിക്കാമെന്നതും ഗേള്‍സിനെ ഹാപ്പിയാക്കുന്നു. പെന്‍ഡന്റിന്റെ സ്ഥാനത്തു റബറില്‍ തീര്‍ത്ത വലിയൊരു പൂവാണ് ഇത്തരം മാലകളുടെ സവിശേഷത. വിവിധ നിറങ്ങളില്‍ ലഭിക്കുമെന്നതിനാല്‍ ഡ്രസ് മാച്ചായും ഉപയോഗിക്കാം. പൂക്കള്‍ മള്‍ട്ടികളറിലാണു കോര്‍ത്തിട്ടിരിക്കുന്നത്. മാലയോടൊപ്പം സെറ്റ് കമ്മലുകളും ലഭ്യമാണ്. കമ്മലുകള്‍ സ്റ്റഡും ലോംഗ് ഇയര്‍ റിംഗുകളുമാണ്. 100 രൂപ മുതല്‍ ഇവ ലഭ്യമാണ്.

Write A Comment

 
Reload Image
Add code here