'ഗ്രാഫിക് ടി-ഷർട്ട്'

Mon,Apr 04,2016


വേനൽക്കാല വസ്ത്രവിപണിയിലെ പുതുതാരം ഗ്രാഫിക് ടീ-ഷർട്ടുകളാണ്. വേനൽച്ചൂടിൽ കൂൾ ആൻഡ് കംഫർട്ട് ആയതിനാൽ ന്യൂജൻ ബോയ്‌സ് ആൻഡ് ഗാൽസ് ഇതിന്റെ ആരാധകരാണ്. ഒറ്റനോട്ടത്തിൽ ടി-ഷർട്ടിലെ പ്രിന്റിന്റെ ആശയം മനസിലാകില്ല. പ്രിന്റിൽ കാണുന്ന മുഖത്തേക്കു ഒന്നുകൂടി സൂക്ഷിച്ചുനോക്കിയാൽ അതിൽനിന്ന് ഒട്ടേറെ മുഖങ്ങൾ നമ്മളെ തുറിച്ചുനോക്കുന്നതായി തോന്നും. ഇതുതന്നെയാണ് ഗ്രാഫിക് ടി-ഷർട്ടുകളെ മറ്റുള്ളവയിൽനിന്നു വ്യത്യസ്തമാക്കുന്നതും. അലറുന്ന സിംഹം, പായുന്ന പുലി, കുതിര, സീബ്ര, പാമ്പുകൾ തുടങ്ങി യുവത്വം നെഞ്ചേറ്റുന്ന ചിത്രങ്ങൾ നിരവധിയാണ്. പക്ഷിമൃഗാദികളോടും പൂക്കളോടും പൂമ്പാറ്റകളോടും കാർട്ടൂൺ കഥാപാത്രങ്ങളോടുമൊക്കെയാണു പെൺപിള്ളേർക്കു താൽപര്യം. ചില പ്രിന്റുകൾ കണ്ടാൽ കുറേ വരകൾ അങ്ങോട്ടുമിങ്ങോട്ടും കുത്തിവരച്ചിരിക്കുന്നതുപോലെ തോന്നും. പക്ഷേ ഒന്നുകൂടി ആ ചിത്രത്തിലേക്കു സൂക്ഷിച്ചു നോക്കിയാലേ മനസിലാകൂ അതു മഹാന്മാരുടെ ചിത്രമാണെന്ന്. കാഴ്ചക്കാരനെ പേടിപ്പിക്കണമെന്നു മോഹമുണ്ടെങ്കിൽ ഭീകര സത്വങ്ങളുടെ ചിത്രം പതിപ്പിച്ച ടീ ഷർട്ടുകൾ വാങ്ങി അണിയാം. ഡ്രാക്കുളയും രക്തരക്ഷസുമൊക്കെ ഇത്തരത്തിൽ നിങ്ങളുടെ നെഞ്ചിലേറി പേടിപ്പെടുത്താനെത്തും. ടി-ഷർട്ടിന്റെ നെക്കിലുമുണ്ട് സവിശേഷത. വട്ടക്കഴുത്തിനോടാണു കൂടുതൽ പ്രിയം. ഹാഫ് സ്ലീവാണ് ലേറ്റസ്റ്റ് ട്രെൻഡ്. 200 രൂപ മുതൽ ഗ്രാഫിക് ടി-ഷർട്ടുകൾ ലഭ്യമാണ്.

Write A Comment

 
Reload Image
Add code here