കാതിലോല കമ്മലിട്ട് കുണുങ്ങി നിൽപ്പവളേ...

Tue,Mar 29,2016


'കാതിലോല' എന്ന് പണ്ട് പറഞ്ഞിരുന്നത് പോലെ...... ഇപ്പോ നമ്മുടെ ന്യൂ ജനറേഷൻ പെൺകുട്ടികളുടെ കാതിൽ ഓലയോ, പേപ്പറോ, തുണിയോ എന്തും തൂങ്ങാം എന്ന സ്ഥിതിയായിട്ടുണ്ട്. ആഭരണ സങ്കൽപങ്ങളെ മാറ്റിമറിച്ചു കൊണ്ട് ന്യൂ ജനറേഷൻ ഫാഷനുകൾ മാറിമറിയുകയാണ്. കഴിഞ്ഞ ദിവസം വരെ ട്രെൻഡ് ആയി നിന്നിരുന്ന പേപ്പർ കമ്മലിൽ നിന്നും തുണി കമ്മലുകളിലേക്കാണ് ട്രെൻഡ് മാറിയത്. ചെറിയ നേർത്ത റിബണുകൾ കൊരുത്തിട്ട കമ്മൽ. അതും പല നിറങ്ങളിൽ, റെയിൻബോ കളറുകൾ, പച്ചയും മഞ്ഞയും ചുവപ്പും ഡോട്ടുകൾ ഉള്ളവ, പുലിത്തോൽ ഡിസൈൻ, പ്രെയിൻ കളറുകൾ തുടങ്ങി നിരവധി നിറങ്ങൾ വിപണിയിലെത്തിയിട്ടുണ്ട്. തോളിനോട് ചേർന്ന് കിടക്കുന്നവയും, മീഡിയം സൈസും ഏത് വസ്ത്രത്തിനും ചേർന്ന കളറുകളും തെരഞ്ഞെടുക്കാം. ഫോർമൽ, കാഷ്യൽ സാരികൾ അങ്ങനെ എല്ലാത്തരം വസ്ത്രങ്ങൾക്കും ഇണങ്ങുമെന്നതാണ് തുണി കമ്മലിന്റെ പ്രത്യേകത. കാത് മുതൽ കഴുത്ത് വരെ നീളമുള്ളതിനാൽ മാല അണിയേണ്ട ആവശ്യവുമില്ല. ഇപ്പോഴത്തെ ട്രെൻഡ് എന്ന് പറഞ്ഞ് നടക്കാൻ ടീനേജേഴ്‌സിന്റെ ആഭരണപ്പെട്ടിയിലേക്ക് പുതിയ ഇനം കൂടിയായി.

Write A Comment

 
Reload Image
Add code here