ഫ്‌ളോറൽ പ്രിന്റിൽ പെൻസിൽ സ്‌കർട്ട്

Mon,Mar 21,2016


നിറയെ ഞൊറികളുള്ള നാടൻപാവാട മെലിഞ്ഞ് സെക്‌സി ലുക്കിൽ എത്തിയാൽ എങ്ങനെയിരിക്കും? പെൻസിൽ സ്‌കർട്ടിനെപ്പോലിരിക്കും. അഴകളവുകളെല്ലാം എടുത്തുകാണിക്കുന്ന പെൻസിൽ സ്‌കർട്ടിനെ കാഷ്വലായോ ഫോർമലായോ എങ്ങനെ വേണമെങ്കിലും മാറ്റിയെടുക്കാം. നീളം കുറഞ്ഞും കൂടിയുമെല്ലാം പെൻസിൽ സ്‌കർട്ടെത്തുന്നു. പെൻസിൽ സ്‌കർട്ടിനൊപ്പം ഷർട്ട് ധരിക്കുമ്പോൾ ടക്ക് ഇൻ ചെയ്യാൻ മറക്കരുത്. ഒപ്പമൊരു ബെൽറ്റ് കൂടിയായാൽ സംഗതി കിടിലനാകും. ചിക്ക് ലുക്കിന് പെൻസിൽ സ്‌കർട്ടിനൊപ്പം ലേസ് ബ്ലൗസോ ഫ്രിൽ വച്ച ടോപ്പോ തെരഞ്ഞെടുക്കാം. മെറ്റാലിക് ലെതർ പെൻസിൽ സ്‌കർട്ടുകൾക്കും ഏറെ ആരാധകരുണ്ട്. ഫ്‌ലോറൽ പ്രിന്റുള്ള പെൻസിൽ സ്‌കർട്ടാണ് ഇപ്പോഴത്തെ ജനപ്രിയ നായിക.

Write A Comment

 
Reload Image
Add code here