ജോധ്പുരി ജൂട്ടി തരംഗമാകുന്നു

Mon,Mar 21,2016


കാഷ്വലിലും പാർട്ടിവെയറിലും ഒരുപോലെ തരംഗമാവുകയാണ് ജോധ്പുരി ജൂട്ടി. ജോധ്പുരി രാജാക്കൻമാരുടെ പാദരക്ഷയോട് സാമ്യമുള്ളവയാണ് ഇത്. പരമ്പരാഗത കോലാപ്പൂരി മെറ്റീരിയലിൽ തീർത്ത ജൂട്ടി മാത്രമല്ല, ഇവയുടെ ഡിസൈൻ മാത്രം സ്വീകരിച്ച് ലതറിലും തുണിയിലും കട്ടിയേറിയ വെൽവെറ്റിലും എല്ലാം ജോധ്പുരി ജൂട്ടികൾ പല ബ്രാൻഡുകളും ഇറക്കുന്നു. ജൂട്ടികൾ ആൺ- പെൺ ഭേദമെന്യേ സ്വീകാര്യമാണെങ്കിലും പുരുഷൻമാരുടെ ജോധ്പുരി ജൂട്ടികൾക്കാണ് കൂടുതൽ സ്വീകാര്യത. പണ്ട് ബ്രൗൺനിറം മാത്രമായിരുന്നു ജോധ്പുരി ജൂട്ടികളുടെ മുഖമുദ്രയെങ്കിൽ ഇന്ന് കറുപ്പുമുതൽ സകല നിറങ്ങളിലും മൾട്ടികളർ ത്രഡ് വർക്കിലും ജോധ്പുരി ജൂട്ടികൾ ലഭ്യമാണ്. ബ്രാൻഡഡ് ജോധ്പുരി ജൂട്ടിയുടെ വില 500 മുതൽ 1400 രൂപ വരെയാണ്.

Write A Comment

 
Reload Image
Add code here