കട്ട് വർക്ക് ആക്‌സസറീസിലും മെഗാഹിറ്റ്

Mon,Mar 14,2016


പെൺഫാഷനിൽ ആഡ്യത്വത്തിന്റെ മറുവാക്കായ കട്ട്‌വർക്ക് ഇപ്പോൾ വസ്ത്രത്തിന്റെ അതിർവരമ്പുകൾ കടന്ന് ആക്‌സസറീസിലേക്കും വന്നിരിക്കുന്നു. ബെൽറ്റ്, വള, ചെരുപ്പ്, ബാഗ് എന്നിവയിലൊക്കെ കട്ട്‌വർക്ക് ചെയ്തവയ്ക്ക് നല്ല ഡിമാൻഡുണ്ട്. ബെൽറ്റിലും ബാഗിലും സോഫ്റ്റ് ലെതറും റെക്‌സിനും ജീൻസ് മെറ്റീരിയലുമാണ് കട്ട്‌വർക്കിന് ഇരയാകുന്നത്. ഗാതേഡ് ബാഗിൽ സോഫ്റ്റ് ലെതർ കട്ട്‌വർക്ക് കാഷ്വലായും ഫോർമലായും ഒരുപോലെ ഉപയോഗിക്കാം. പാർട്ടിവെയർ ക്ലച്ചിലാണെങ്കിൽ സിൽക്കിൽ കട്ട്‌വർക്ക് ചെയ്ത മെറ്റീരിയൽ വസ്ത്രത്തിനെക്കാളും ഒരുപടി കൂടി കടന്ന് തിളങ്ങുന്നു. റോഡിയം പ്ലേറ്റിംഗ്, ഇനാമൽ, മീനാകാരി വർക്കുകളൊക്കെ ലേസർകട്ട് ചെയ്ത ആഭരണങ്ങളുടെ മാറ്റ് കൂട്ടുന്നു.

Write A Comment

 
Reload Image
Add code here