കേരളത്തിലും ക്രോപ്പ് ടോപ്പ് തരംഗമാകുന്നു

Mon,Mar 14,2016


കളം പിടിയ്ക്കാനുറച്ചാണ് ക്രോപ്പ് ടോപ്പുകളുടെ വരവ്. വരുംദിനങ്ങൾ ഇവയുടേതാകുമെന്ന് ഫാഷൻഗുരുക്കൻമാർ പറഞ്ഞത് വെറുതെയായില്ല. സ്‌പൈസ് ഗേൾസും മഡോണയുമെല്ലാം ചേർന്ന് ഹിറ്റാക്കിയ സുവർണകാലത്തിൽ നിന്ന് നീത ലുല്ല, മസാബ ഗുപ്ത തുടങ്ങിയ ഡിസൈനർമാരുടെ കൈകളിലൂടെ ഇന്ത്യയിൽ ആരംഭിച്ച തേരോട്ടം ദാ ഇപ്പോൾ മലയാളക്കരയിലേക്കും കടന്നു കഴിഞ്ഞു. എന്താണീ ക്രോപ്പ് ടോപ്പെന്നല്ലേ? വയറിനുമുകളിൽ എത്തിനിൽക്കുന്ന വസ്ത്രങ്ങളാണിവ. ടീഷർട്ടുകൾ, ട്യൂബ് ടോപ്പുകൾ, ടാങ്ക് ടോപ്പുകൾ- എല്ലാം ക്രോപ്പ് ഗെറ്റപ്പിലെത്തുന്നുണ്ട്. കേരളത്തിലെത്തിയപ്പോൾ തനിനാടൻ വസ്ത്രങ്ങളായ ലോങ് സകർട്ടിനും പാനൽഡ് സ്‌കർട്ടിനുമൊപ്പം ക്രോപ്പ് ടോപ്പ് പ്രത്യക്ഷപ്പെടാൻ തുടങ്ങി. ബോട്ട് നെക്ക് ക്രാപ്പ് ടോപ്പും മുട്ടുവരെയുള്ള മിഡിയും ഏറെ എലഗൻസ് തരും. ലോങ് സകർട്ടിനൊപ്പം പ്രിൻസസ് കട്ട് ക്രോപ്പ് ടോപ്പാണ് ട്രൻഡി. യോക്കിൽ പ്രത്യേക പീസോ ബോർഡറോ പിടിപ്പിച്ചിരിക്കും. ടോപ്പാണ് ശ്രദ്ധാ കേന്ദ്രമെന്നതിനാൽ സ്‌കർട്ട് കഴിവതും സിമ്പിൾ ആയിരിക്കണം. വംഗിയോ ഹിപ്പ് ചെയിനോ അണിഞ്ഞ് ക്രോപ്പ് ടോപ്പുകളുടെ തനിമ കളയാതിരിക്കാൻ ശ്രദ്ധിക്കണം. ഫോർമൽ ലുക്കിന് പെൻസിൽ സ്‌കർട്ടുകളെ കൂട്ടു പിടിച്ചാൽ മതി. അതിവേഗത്തിൽ ഫാഷൻ രംഗം കൈയടക്കാനാണ് ഇവയുടെ വരവ് എന്നതിൽ സംശയമില്ല.

Write A Comment

 
Reload Image
Add code here