രുചികരമായ ചീ​​ര​​യി​​ല സാ​​ദം ഉണ്ടാക്കാം

Mon,Jan 14,2019


ചേ​​രു​​വ​​ക​​ൾ

പൊ​​ന്നി​​യ​​രി ഒ​​രു ക​​പ്പ്, അ​​രി​​ഞ്ഞ സ​​വാ​​ള, പ​​ച്ച​​മു​​ള​​ക് ര​​ണ്ട് വീ​​തം, പൊ​​ടി​​യാ​​യി അ​​രി​​ഞ്ഞ ചീ​​ര​​യി​​ല മൂ​​ന്ന​​ര ക​​പ്പ്, വ​​റു​​ത്ത ക​​പ്പ​​ല​​ണ്ടി​​പ്പ​​രി​​പ്പ് ഒ​​രു ടേ​​ബി​​ള്‍ സ്പൂ​​ണ്‍, തേ​​ങ്ങ മു​​ക്കാ​​ല്‍ മു​​റി, ജീ​​ര​​കം അ​​ര ടീ​​സ്പൂ​​ണ്‍, ക​​ട​​ല​​പ്പ​​രി​​പ്പ്, ഉ​​ഴു​​ന്നു​​പ​​രി​​പ്പ് ഒ​​രു ടീ​​സ്പൂ​​ണ്‍, മ​​ല്ലി ഒ​​ന്ന​​ര ടീ​​സ്പൂ​​ണ്‍, ഉ​​ലു​​വ -കാ​​ല്‍ ടീ​​സ്പൂ​​ണ്‍, വ​​റ്റ​​ല്‍ മു​​ള​​ക് നാ​​ല്, കാ​​യ​​പ്പൊ​​ടി, ഉ​​പ്പ്, എ​​ണ്ണ ആ​​വ​​ശ്യ​​ത്തി​​ന്, ക​​ടു​​ക് ഒ​​രു ടീ​​സ്പൂ​​ണ്‍, ത​​ക്കാ​​ളി ര​​ണ്ട്, ചെ​​റു​​നാ​​ര​​ങ്ങ ഒ​​രു പ​​കു​​തി, നെ​​യ്യ് ഒ​​രു ടീ​​സ്പൂ​​ണ്‍

ത​​യ്യാ​​റാ​​ക്കു​​ന്ന വി​​ധം

പാ​​ത്ര​​ത്തി​​ല്‍ കു​​റ​​ച്ച് വെ​​ള്ളം ഒ​​ഴി​​ച്ച് തി​​ള​​യ്ക്കു​​മ്പോ​​ള്‍ അ​​രി ക​​ഴു​​കി ഇ​​ട്ട് പാ​​ക​​ത്തി​​ന് വേ​​വി​​ച്ച് വാ​​ര്‍ത്തു​​വെ​​ക്കു​​ക.
മ​​ല്ലി, വ​​റ്റ​​ല്‍മു​​ള​​ക്, ഉ​​ലു​​വ, ഉ​​ഴു​​ന്നു​​പ​​രി​​പ്പ്, ക​​ട​​ല​​പ്പ​​രി​​പ്പ് മു​​ത​​ലാ​​യ​​വ വ​​റു​​ത്ത് പൊ​​ടി​​ക്കു​​ക.
ക​​പ്പ​​ല​​ണ്ടി​​പ്പ​​രി​​പ്പ് ത​​രു​​ത​​രു​​പ്പാ​​യി പൊ​​ടി​​ച്ചെ​​ടു​​ക്കു​​ക. പ​​ര​​ന്ന പാ​​ത്ര​​ത്തി​​ല്‍ എ​​ണ്ണ ഒ​​ഴി​​ച്ച് അ​​ടു​​പ്പി​​ല്‍വെ​​ച്ച് ക​​ടു​​ക്, ഉ​​ഴു​​ന്ന്പ​​രി​​പ്പ്, ജീ​​ര​​കം, ക​​ട​​ല​​പ്പ​​രി​​പ്പ് മു​​ത​​ലാ​​യ​​വ ഇ​​ട്ട് മൂ​​പ്പി​​ക്കു​​ക. പ​​ച്ച​​മു​​ള​​ക്, സ​​വാ​​ള എ​​ന്നി​​വ അ​​രി​​ഞ്ഞി​​ട്ട് വ​​ഴ​​റ്റി ഉ​​പ്പും ചേ​​ര്‍ത്ത് ത​​ക്കാ​​ളി​​യും ചീ​​ര​​യി​​ല​​യും വ​​ഴ​​റ്റു​​ക.
കാ​​യ​​പ്പൊ​​ടി, ക​​പ്പ​​ല​​ണ്ടി, പ​​രി​​പ്പ്പൊ​​ടി ചേ​​ര്‍ത്ത് തേ​​ങ്ങ പൊ​​ടി​​യാ​​യി​​ത്തി​​രു​​മ്മി​​യ​​തും നെ​​യ്യും ഒ​​ഴി​​ച്ച് ഇ​​ള​​ക്കി സാ​​ദം വാ​​ങ്ങാം.‌‌‌‌‌‌

Write A Comment

 
Reload Image
Add code here