ഓട്‌സ് ബാര്‍

Mon,Sep 25,2017



ചേരുവകള്‍:
ഓട്‌സ്- 2 കപ്പ് , ഇന്തപ്പഴം- അരക്കപ്പ് , അണ്ടിപ്പരിപ്പ്- 50 ഗ്രാം , ബദാം- 50 ഗ്രാം , കപ്പലണ്ടി- 50 ഗ്രാം , പിസ്ത- 50 ഗ്രാം , ഉണക്ക മുന്തിരി- 50 ഗ്രാം , തേന്‍- 50 ഗ്രാം
പാകം ചെയ്യേണ്ടവിധം:
രണ്ട് കപ്പ് ഓട്‌സ് ഒരു പാനില്‍ ഇട്ട് ചൂടാക്കുക. ചെറുതായി പൊടിച്ചെടുത്ത അണ്ടിപ്പരിപ്പ്, കപ്പലണ്ടി, ബദാം, പിസ്ത എന്നിവ ഇതിലേക്ക് ചേര്‍ക്കുക. ഈ മിശ്രിതം തണുത്തതിനു ശേഷം അതിലേക്ക് വെള്ളം ചേര്‍ക്കാതെ മിക്‌സിയില്‍ അരച്ചെടുത്ത ഈന്തപ്പഴവും ഉണക്കമുന്തിരിയും തേനും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.
ഈ മിശ്രിതം ചതുരാകൃതിയിലുള്ള പാത്രത്തില്‍ നിരത്തിയതിന് ശേഷം കൈ കൊണ്ട് നന്നായി അമര്‍ത്തിക്കൊടുക്കുക. പത്ത് മിനിറ്റ് ഫ്രിഡ്ജില്‍ സെറ്റ് ചെയ്യാന്‍ വച്ചതിന് ശേഷം മുറിച്ച് ഉപയോഗിക്കാവുന്നതാണ്.

Write A Comment

 
Reload Image
Add code here