അവല്‍ പായസം

Mon,Sep 11,2017


ചേരുവകള്‍:
1. അവല്‍- 1 കപ്പ്, 2. നെയ്യ്- 2 ടേബിള്‍ സ്പൂണ്‍3, . ശര്‍ക്കര- 400 ഗ്രാം, 4. തേങ്ങ ചിരകിയത്(വലുത്)- 1 , 5. ഏലയ്ക്കാപ്പൊടി- 1/4 ടീസ്പൂണ്‍6, . കശുവണ്ടിപ്പരിപ്പ്- ആവശ്യത്തിന്, 7. ഉണക്കമുന്തിരി- ആവശ്യത്തിന്, 8. വെള്ളം- ആവശ്യത്തിന്.
പാകം ചെയ്യേണ്ടവിധം:
ഒരു പാനില്‍ ഒന്നര കപ്പ് വെള്ളമൊഴിച്ച് (മീഡിയം തീയില്‍) അടുപ്പത്തുവച്ച് വെള്ളം ചൂടാകുമ്പോള്‍ ശര്‍ക്കര അതിലേക്കിട്ട് അലിയിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് അരിച്ച് ഒഴിച്ചുവയ്ക്കുക. ചിരകിയ തേങ്ങ പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാലെടുത്ത് (ഒരോ കപ്പ് വീതം) വെവ്വേറെ പാത്രങ്ങളിലാക്കി വയ്ക്കുക. ഒരു വലിയ പാന്‍ അടുപ്പത്തു വച്ച് അതില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് (മീഡിയം തീയില്‍) കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വറുത്തു കോരി മാറ്റിവയ്ക്കുക. അതേ പാനില്‍തന്നെ അവല്‍ ചേര്‍ത്ത് നെയ്യില്‍ വറുക്കുക. വെളുത്ത അവലാണെങ്കില്‍ അത് ചുവക്കുന്നതുവരെ വറുക്കുക.
ഇതിലേക്ക് മൂന്നാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. ഇത് തിളച്ച് വറ്റിവരുമ്പോള്‍ ശര്‍ക്കരപ്പാനി ചേര്‍ത്ത് തുടരെ ഇളക്കി നന്നായി വരിയെടുക്കണം. രണ്ടാം പാല്‍ ചേര്‍ത്ത് ഇളക്കി തീ അല്‍പം കുറച്ചുവച്ച് വേവിക്കുക. അതും വറ്റിവമ്പോള്‍ ഒന്നാംപാല്‍, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കി വറുത്തുവച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വിതറി അവല്‍ പായസം വിളമ്പാം.

Write A Comment

 
Reload Image
Add code here