തേങ്ങച്ചോര്‍

Mon,Aug 14,2017


ചേരുവകള്‍:
1. സവാള- 1 , തക്കാളി- 1, പച്ചമുളക്- 2, ഇഞ്ചി- ഒരു ചെറിയ കഷ്ണം, വെളുത്തുള്ളി- 5 അല്ലി, 2. കറുവാപ്പട്ട- ഒരു ചെറിയ കഷണം, ഗ്രാമ്പൂ- 4 എണ്ണം, ഏലക്കായ- 2 എണ്ണം, 3. ജീരകശാല അരി- ഒന്നര കപ്പ്, 4. തേങ്ങാപ്പാല്‍- 3 കപ്പ്, 5. മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍6, . നെയ്യ്- ഒരു വലിയ സ്പൂണ്‍7, . മല്ലിയില- ആവശ്യത്തിന്, 8. ഉപ്പ്- ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:
ഒരു കുക്കറില്‍ നെയ്യ് ഒഴിച്ച് രണ്ടാമത്തെ ചേരുവകള്‍ മൂപ്പിച്ച ശേഷം ചെറുതായി അരിഞ്ഞ ഒന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് തേങ്ങാപ്പാലും മഞ്ഞള്‍പ്പൊടിയും കൂടെ ചേര്‍ത്ത് തിളച്ചു വരുമ്പോള്‍ കഴുകി വാര്‍ത്തു വെച്ച അരിയും മല്ലിയിലയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് കുക്കര്‍ അടച്ച് വെച്ച് ഒരു വിസില്‍ വന്നതിനു ശേഷം സ്റ്റൗ ഓഫ് ചെയ്യുക.
15- 20 മിനിട്ടിനു ശേഷം മുഴുവന്‍ ആവിയും പോയിക്കഴിഞ്ഞ് കുക്കര്‍ തുറന്നു നന്നായി മിക്‌സ് ചെയ്യുക. തേങ്ങച്ചോര്‍ തയ്യാര്‍.

Write A Comment

 
Reload Image
Add code here