ചിക്കന്‍ തോരന്‍

Mon,Aug 14,2017


ചേരുവകള്‍:
1 ബോണ്‍ലെസ് ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയത്- 250 ഗ്രാം, 2 സവാള ചെറുതായി അരിഞ്ഞത്- ചെറുത് ഒരെണ്ണം, 3 ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത്- ഒരു ടേബിള്‍സ്പൂണ്‍4, കറിവേപ്പില- രണ്ടു തണ്ട്, 5 തേങ്ങാ ചിരകിയത്- കാല്‍ കപ്പ്, 6 മാരിനേറ്റ് ചെയ്യാന്‍- മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍ , മുളകുപൊടി-1 ടീസ്പൂണ്‍, കുരുമുളകുപൊടി 1 ടീസ്പൂണ്‍, മല്ലിപ്പൊടി 1 ടീസ്പൂണ്‍, ജീരകപ്പൊടി- കാല്‍ ടീസ്പൂണ്‍, ഗരം മസാല- ഒരു നുള്ള്, എണ്ണ- ഒരു ടീസ്പൂണ്‍, ഉപ്പ്- പാകത്തിന്
പാകം ചെയ്യേണ്ടവിധം:
മാരിനേറ്റ് ചെയ്യാനുള്ള ചേരുവകള്‍ എല്ലാം നന്നായി യോജിപ്പിച്ച് ചിക്കനില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക. ഒരു പ്രഷര്‍ കുക്കറില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ക്കുക. ചിക്കനും കൂടി ചേര്‍ത്ത് അടച്ചുവെച്ച ശേഷം മീഡിയം ചൂടില്‍ രണ്ടു വിസില്‍ അടിച്ചതിനു ശേഷം അടുപ്പില്‍ നിന്ന് മാറ്റുക. ആവി പോയതിനു ശേഷം തുറക്കുക. ഒരു ഫ്രയിങ് പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കി അല്‍പ്പം കറിവേപ്പിലയും ചുവന്ന മുളകും ഇട്ട് വഴറ്റുക.
ഇതിലേക്ക് ചിരകിയ തേങ്ങ ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്ത ശേഷം തീ കുറച്ചുവെച്ചു ഇടയ്ക്കിടെ ഇളക്കിക്കൊടുക്കുക, കഷണങ്ങള്‍ ഡ്രൈ ആകുന്ന സമയത്ത് അടുപ്പില്‍ നിന്നും മാറ്റാം. ചോറിന്റെയോ ചപ്പാത്തിയുടെയോ കൂടെ ചൂടോടെ വിളമ്പാം.

Write A Comment

 
Reload Image
Add code here