ഫ്രൂട്ട് സാലഡ്

Tue,Aug 01,2017


ചേരുവകള്‍:
ആപ്പിള്‍- ഒന്ന് , മാങ്ങ- രണ്ട് , പൈനാപ്പിള്‍(ചെറുത്)- ഒരെണ്ണം , പഞ്ചസാര- രണ്ട് കപ്പ് , ഏത്തക്കായ- ഒരെണ്ണം , അണ്ടിപ്പരിപ്പ്, കിസ്മിസ് (നെയ്യില്‍ മൂപ്പിച്ചത്)- 10-12 എണ്ണം, നാരങ്ങാ നീര്- രണ്ട് ടീസ്പൂണ്‍ , ഫ്രഷ് ക്രീം- ഒന്നരകപ്പ് , (കുരുവില്ലാത്ത കറുത്ത മുന്തിരി, വെളുത്ത മുന്തിരി, പഴുത്ത പപ്പായ തുടങ്ങി ഇതില്‍ ചേര്‍ക്കാവുന്ന പഴവര്‍ഗങ്ങളും ചേര്‍ക്കാം).
പാകം ചെയ്യേണ്ടവിധം:
പൈനാപ്പിളും ആപ്പിളും അരിഞ്ഞ് നാരങ്ങാനീരും കുറച്ചു പഞ്ചസാരയും ചേര്‍ത്ത് യോജിപ്പിക്കണം. ബാക്കി പഴങ്ങളും അരിഞ്ഞ അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്തിളക്കുക. ക്രീം ചേര്‍ത്തിളക്കി യോജിപ്പിച്ച് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

Write A Comment

 
Reload Image
Add code here