വെജിറ്റബിള്‍ സ്റ്റൂ

Tue,Aug 01,2017


ചേരുവകള്‍:
ഉരുളക്കിഴങ്ങ്- 2 എണ്ണം , സവാള- 2 എണ്ണം , പച്ചമുളക് - 3 എണ്ണം , കാരറ്റ് - 1 എണ്ണം , ഗ്രീന്‍പീസ്- അര കപ്പ് , കുരുമുളക്(പൊടിക്കാത്തത്)- അര ടി സ്പൂണ്‍ , എണ്ണ- ഒരു ടേബിള്‍സ്പൂണ്‍ , തേങ്ങാപ്പാല്‍ (രണ്ടാം പാല്‍)- ഒരു കപ്പ് , ഒന്നാം പാല്‍- അര കപ്പ് , കറുവാപട്ട- ഒരു ചെറിയ കഷണം , ഗ്രാമ്പൂ- 2 , ഇഞ്ചി- ഒരു ചെറിയ കഷണം , വെളുത്തുള്ളി- 1 അല്ലി , കറിവേപ്പില- ഒരു തണ്ട് , ഉപ്പ്- പാകത്തിന്
പാകം ചെയ്യേണ്ടവിധം:
ഉള്ളി, ഉരുളക്കിഴങ്ങ്, കാരറ്റ് ഇവ ചെറിയ കഷണങ്ങള്‍ ആക്കുക. പച്ചമുളക് രണ്ടായി കീറുക. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക. ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പൂ, ചതച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ഇട്ട് മൂപ്പിക്കുക. സവാളയും കിഴങ്ങും ഇട്ട് വഴറ്റുക. കുരുമുളക് ചേര്‍ക്കുക. കാരറ്റ് ചേര്‍ത്ത് വഴറ്റുക. ഇതോടൊപ്പം രണ്ടാം പാല്‍ ചേര്‍ത്ത് അടച്ചു വേവിക്കുക. ഗ്രീന്‍പീസ് ചേര്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ ഈ സമയം ചേര്‍ത്ത് വേവിക്കുക. കഷണങ്ങള്‍ പരുവത്തിന് വെന്ത് കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ അണക്കുക. കറിവേപ്പിലയും ഉപ്പും ചേര്‍ക്കുക. വെജിറ്റബിള്‍ സ്റ്റൂ തയ്യാര്‍.

Write A Comment

 
Reload Image
Add code here