ആപ്പിള്‍ പാന്‍കേക്ക്

Tue,Jul 18,2017


ചേരുവകള്‍:
നെയ്യ്- ഒരു ടീസ്പൂണ്‍ , ഉണക്കമുന്തിരി- ഒരു ടേബിള്‍സ്പൂണ്‍ , ആപ്പിള്‍(ചെറുതായി അരിഞ്ഞത്)- ഒരെണ്ണം , പഞ്ചസാര- 10 ടീസ്പൂണ്‍ , കറുവാപ്പട്ട (പൊടിച്ചത്)- ഒരു ടീസ്പൂണ്‍ , ഗോതമ്പുപൊടി- 100 ഗ്രാം , മൈദ- 40 ഗ്രാം , ബേക്കിംഗ് പൗഡര്‍- ഒരു ടീസ്പൂണ്‍ , പാല്‍- 150 മില്ലി , എണ്ണ- ഒരു ടേബിള്‍ സ്പൂണ്‍ .
പാകം ചെയ്യേണ്ടവിധം:
നെയ്യ് ചൂടാക്കി, ഉണക്കമുന്തിരി വഴറ്റിയ ശേഷം ആപ്പിള്‍ ചേര്‍ത്തു മൂന്നുമിനിറ്റ് വഴറ്റണം. ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി ആപ്പിള്‍ വേവുമ്പോള്‍ വാങ്ങി കറുവാപ്പട്ട പൊടിച്ചതും ചേര്‍ത്ത് തിളപ്പിക്കണം. ഗോതമ്പുപൊടിയും മൈദയും ചേര്‍ത്ത് യോജിപ്പിച്ചു മാവു തയാറാക്കി നോണ്‍സ്റ്റിക്ക് പാനില്‍ കോരിയൊഴിച്ച് ചുടുക. ഓരോന്നിലും ആപ്പിള്‍ ഫില്ലിങ് വച്ച് മടക്കി വിളമ്പുക.

Write A Comment

 
Reload Image
Add code here