ചട്ടിപ്പത്തിരി

Tue,Jul 18,2017


ആവശ്യമായ ചേരുവകള്‍

മൈദ 250 ഗ്രാം
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
ഫില്ലിംഗ്

വേവിച്ച ഇറച്ചി മീന്‍സ് ചെയ്തത്-- 400 ഗ്രാം
ഏണ്ണ- 4 ടേബിള്‍സ്പൂണ്‍
ഉള്ളി- 4 എണ്ണം
പച്ചമുളക്- 3 എണ്ണം
ഇഞ്ചി- 1 കഷണം
വെളുത്തുള്ളി- 5 അല്ലി
കറിവേപ്പില - ആവശ്യത്തിനു
മല്ലിയില -- ആവശ്യത്തിനു
ഗരംമസാല- - 1/2 ടീസ്പുണ്‍
മുട്ട- 4 എണ്ണം

മൈദ മാവ് ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴയ്ക്കുക. തുടര്‍ന്ന് അതിനെ 5 ഉരുളകളാക്കി വട്ടത്തില്‍ പരത്തുക. പരത്തിവച്ച ചപ്പാത്തി ഒന്ന് പാനില്‍ ഇട്ട് വാട്ടിയെടുക്കുക.

ഫില്ലിംഗ് തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ഏണ്ണഒഴിച്ച് ചൂടായ ശേഷം രണ്ടാമത്തെ ചേരുവകള്‍ വഴറ്റുക. വഴറ്റി കഴിഞ്ഞാല്‍ ഇറച്ചിയും, മല്ലിയിലയും, ഗരംമസാലയും ചേര്‍ത്ത് നന്നായി ഇളക്കുക. ഉപ്പ് ചേര്‍ത്ത് മുട്ട കലക്കി വെക്കുക.
ഒരു നോണ്‍ സ്റ്റിക് പാത്രം അടുപ്പില്‍ വച്ച് വാട്ടി വെച്ച ചപ്പാത്തി മുട്ടയില്‍ മുക്കി പാത്രത്തില്‍ വെക്കുക. അതിനു മീതേ ഫില്ലിംഗ് വെക്കുക ഇതുപോലെ അഞ്ചു ലെയറുകളും ചെയ്യുക ബാക്കി വരുന്ന മുട്ട അതിനു മുകളില്‍ ഒഴിക്കുക. അതിനു ശേഷം വളരെ ചെറിയ തീയില്‍ 20 മിനിറ്റ് നേരം മൂടി വെക്കുക 20 മിനിറ്റ് കഴിഞ്ഞു പത്തിരി മറിച്ചിടുക.
ശേഷം 5 മിനിറ്റ് മൂടി വെക്കുക അതു കഴിഞ്ഞു പുറത്തെടുത്ത് ചെറിയ കഷണങ്ങളക്കി വിളമ്പുക.

ഈ പത്തിരി ഓവനില്‍ ബേക്ക് ചെയതും എടുക്കാവുന്നതാണ്

Write A Comment

 
Reload Image
Add code here