വ്യത്യസ്തമായ വെര്‍മിസെല്ലി ബിരിയാണി

Tue,Jul 18,2017


സേമിയ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നല്ലെന്നറിയാം..എങ്കിലും എല്ലാവരും ഇതൊന്നു പരീക്ഷിച്ച നോക്കൂ നിങ്ങള്‍ക്ക് ഇഷ്ടപ്പെടും തീര്‍ച്ച.
അപ്പോള്‍ നമുക്ക് റെസിപി നോക്കാം: 1 കിലോ സേമിയ, കുറച്ച്് നെയ്യൊഴിച്ച നന്നായി റോസ്സ്ട് ചെയ്ത് , അതിലേക്ക് ഒരു കഷ്ണം പട്ട , 5 ഗ്രാമ്പൂ, 3 ഏലക്ക ഇവ ചേര്‍ത്ത് വെള്ളം ഒഴിച്ച് പകുതി വേവിച്ചു മാറ്റി വക്കുക.
1 കിലോ ബോണ്‍ലെസ്സ് ചിക്കന്‍ ഉപ്പും, മഞ്ഞളും, കുറച്ചു ചിക്കന്‍ മസാലയും ചേര്‍ത്ത് നന്നായി വേവിച്ചു മിന്‍സ് ചെയ്ത് അതും മാറ്റി വെക്കണം.
ഇനി ഒരു പാന്‍ ചൂടാക്കി അതിലേക്ക് പാകത്തിന് ഓയില്‍ ഒഴിച്ച് ചൂടായാല്‍ 3 സവാള കുറച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ച മുളക് കുനു കുനെ അരിഞ്ഞിട്ട് നന്നായി വഴറ്റി ബ്രൗണ്‍ കളര്‍ വരുമ്പോള്‍ 4 തക്കാളി കൂടി അരിഞ്ഞിട്ട് അര ടീ സ്പൂണ്‍ ഗരം മസാലേം കൂടി ചേര്‍ത്തത് 5 മിനിറ്റ് അടച്ച വെച്ചു വേവിക്കണം. ശേഷം നമ്മള്‍ മിന്‍സ് ചെയ്ത് വെച്ചിരിക്കുന്ന ചിക്കന്‍ ഇതിലോട്ട് ചേര്‍ക്കണം.
മറ്റൊരു പാത്രത്തില്‍ കുറച്ച് നെയ്യ് ഒഴിച്ച് ചൂടാക്കി സേമിയയും മസാലയും അടുക്ക് അടുക്ക് ആയി ഇട്ട് നന്നായി അടച്ചു വെച്ച ചെറു ചൂടില്‍ 15 മിനിറ്റ് വേവിക്കുക.
ശേഷം അണ്ടിപ്പരിപ്പ് മുന്തിരി വറുത്തിടാം. നമ്മുടെ വെര്‍മിസെല്ലി ബിരിയാണി റെഡി. ഇത് ബിരിയാണി ആയി മാത്രമല്ല ചായയുടെ കൂടെയും ചൂടോടെ കഴിക്കാം. എല്ലാവരും ട്രൈ ചെയ്യൂ.

തയ്യാറാക്കിയത്:- ജെന്നു അമീന്‍

Write A Comment

 
Reload Image
Add code here