കൊഴുവ ഉലര്‍ത്തിയത്

Tue,Jul 04,2017


ചേരുവകള്‍:
അരക്കിലോ കൊഴുവയില്‍ ആവശ്യത്തിന് മുളകുപൊടി മഞ്ഞപ്പൊടി ഉപ്പ് എന്നിവ ചേര്‍ത്ത് ആദ്യം തന്നെ ഫ്രൈ ചെയ്തുവെക്കണം.
മറ്റു ചേരുവകള്‍
മുളകുപൊടി- 2 ടീസ്പൂണ്‍, മഞ്ഞപ്പൊടി- 1/4 ടീസ്പൂണ്‍, മസാലപ്പൊടി- 1/2 ടീസ്പൂണ്‍, മല്ലിപ്പൊടി- 1/2 ടീസ്പൂണ്‍, പച്ചമുളക്- 12, തക്കാളി- ഒന്ന്നാ, ളികേരക്കൊത്ത്- അരമുറി, ചെറിയ ഉള്ളി- അരകപ്പ് (ഉള്ളികൂടും തോറും സ്വാദ് കൂടും), വെളുത്തുള്ളി- 20 അല്ലി , കടുക് ഇഞ്ചി ഉപ്പ് വെളിച്ചെണ്ണ വേപ്പില- ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:
പാന്‍ ചൂടായി വരുമ്പോള്‍ എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോള്‍ കടുക് ഇടാം. കടുക് മുഴുവന്‍ പൊട്ടിക്കഴിയുമ്പോള്‍ അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി എന്നിവ അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. പച്ചമണം മാറുമ്പോള്‍ ഇതിലേക്ക് ചെറിയ ഉള്ളിയും പച്ചമുളകും ചേര്‍ത്ത് നന്നായി ഇളക്കുക. നന്നായി വഴന്നുവരുമ്പോള്‍ ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞപ്പൊടി, ഗരം മസാല എന്നിവ ചേര്‍ക്കുക. നന്നായി പാകമാകുമ്പോള്‍ ഇതിലേക്ക് തക്കാളിയും തേങ്ങാക്കൊത്തും ചേര്‍ക്കാം. തേങ്ങാക്കൊത്ത് നന്നായി മൂത്ത് വരുമ്പോള്‍ അതിലേക്ക് ഫ്രൈ ചെയ്തുവെച്ച കൊഴുവ ചേര്‍ക്കാം.

Write A Comment

 
Reload Image
Add code here