ബീഫ് പിരളന്‍

Mon,Jun 19,2017


ചേരുവകള്‍:
ബീഫ്- ഒരു കിലോ , സവാള വലുത്- രണ്ട് എണ്ണം, ഇഞ്ചി- വലിയ ഒരു കഷണം, വെളുത്തുള്ളി- ഒരു കുടം, ചെറിയ ഉള്ളി- അമ്പത് ഗ്രാം , പച്ച മുളക്- അഞ്ചെണ്ണം, തേങ്ങാകൊത്ത്- കുറച്ച്, കശ്മീരി മുളകുപൊടി- ഒന്നര ടീസ്പൂണ്‍, സാദാ മുളകുപൊടി- ഒരു ടീസ്പൂണ്‍, ഷാഹി മല്ലിപ്പൊടി- രണ്ടര ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍, പെരുംജീരകപ്പൊടി- 1 ടീസ്പൂണ്‍ , പട്ട, ഗ്രാമ്പൂ, ഏലക്ക പൊടിച്ചത്- ഒരു ടീസ്പൂണ്‍, വെളിച്ചെണ്ണ- മൂന്ന് ടേബ്ള്‍ സ്പൂണ്‍, ഉലുവ- ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:
എണ്ണ ചൂടാക്കി ഉലുവ പൊട്ടിച്ച് സവാള വഴറ്റുക. പിന്നീട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചെറിയ ഉള്ളിയും കൂടി ചതച്ചതും ചേ ര്‍ക്കണം. എല്ലാം നന്നായി വഴറ്റി പൊടികള്‍ ചേര്‍ത്ത് മൂപ്പിക്കണം. അതിലേക്ക് തേങ്ങാകൊത്തും ചേര്‍ക്കാം. പിന്നെ ബീഫ് ചേര്‍ത്ത് ചെറിയ തീയില്‍ വേവിക്കണം. ഇറച്ചിയില്‍ നിന്ന് വെള്ളം ഇറങ്ങി വരുമ്പോള്‍ രണ്ടു ഗ്ലാസ് ചൂട് വെള്ളം കൂടി ചേര്‍ത്ത് ഇടക്കിടെ ഇളക്കി നന്നായി വേവിക്കുക. വെന്താല്‍ കറിവേപ്പില ചേര്‍ത്ത് കുറച്ചു നേരം കൂടെ വച്ചിട്ട് ഇറക്കാം.

Write A Comment

 
Reload Image
Add code here