ചിക്കന്‍ കബാബ്

Mon,Jun 19,2017


ചേരുവകള്‍:
എല്ലില്ലാത്ത ചിക്കന്‍- 1/2 കിലോ, ഉരുളക്കിഴങ്ങ്- 2 എണ്ണം സവാള- 2 എണ്ണം, പച്ചമുളക്- 5 എണ്ണം, ഇഞ്ചി- 1 ചെറിയ കഷണം, വെളുത്തുള്ളി- 4 അല്ലി, മല്ലിയില- 2 തണ്ട്മു, ളക്- 1/2 സ്പൂണ്‍, കശുവണ്ടി-100 ഗ്രാം, ഉപ്പ്- പാകത്തിന്, മഞ്ഞള്‍പൊടി- 1/2 സ്പൂണ്‍, മുട്ട- 2 എണ്ണം, റസ്‌ക് പൊടി- 250 ഗ്രാം, എണ്ണ- ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:
ചിക്കന്‍ കുറച്ച് മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് വെള്ളമില്ലാതെ വേവിക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങുക. സവാള മുതല്‍ കശുവണ്ടി വരെയുള്ള കൂട്ടുകള്‍ നന്നായരക്കുക. ഇതിലേക്ക് വെന്ത ചിക്കനും തൊലികളഞ്ഞ ഉരുളക്കിഴങ്ങും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. കുറച്ച് ഉപ്പ് ചേര്‍ക്കാം. ഇത് 1/2 മണിക്കൂറെങ്കിലും ഫ്രിഡ്ജില്‍ സൂക്ഷിക്കണം. മുട്ട ഒരു പാത്രത്തില്‍ പൊട്ടിച്ചൊഴിക്കുക. ചിക്കന്‍ കബാബ് ഷേപ്പില്‍ ആക്കി, മുട്ടയില്‍ മുക്കി, റസ്‌ക് പൊടി പുരട്ടി എണ്ണയില്‍ ഫ്രൈ ചെയ്‌തെടുക്കാം

Write A Comment

 
Reload Image
Add code here