വെജിറ്റബിള്‍ പുട്ട്

Mon,Jun 05,2017


ചേരുവകള്‍:
അരിപ്പൊടി- രണ്ട് കപ്പ്, വെള്ളം- ഒരു കപ്പ്, ഉപ്പ്- അര ടീസ്പൂണ്‍, ഫില്ലിങ്ങിന്- ആവശ്യമായത്, സവാള നേരിയതായി അരിഞ്ഞത്- ഒന്ന്, പച്ചമുളക്- മൂന്നെണ്ണം കാരറ്റ് ഗ്രേറ്റ് ചെയ്തത് - അര കപ്പ്, ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്തത് കാല്‍ കപ്പ്, ഉരുളക്കിഴങ്ങ്- അര കപ്പ്, മല്ലിയില അരിഞ്ഞത്- മൂന്ന് കതിര്‍പ്പ്, കറിവേപ്പില- രണ്ട് കതിര്‍പ്പ് നാരങ്ങാനീര്- രണ്ട് ടേബിള്‍സ്പൂണ്‍, മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍, മുളകുപൊടി, മല്ലിപ്പൊടി- അര ടീസ്പൂണ്‍. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍, ഗരംമസാലപ്പൊടി - ഒരു ടീസ്പൂണ്‍, എണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍, തേങ്ങ ചിരവിയത്- ഒരു കപ്പ്, ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:
അരിപ്പൊടി പുട്ടിന് കുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി അതില്‍ സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം കാരറ്റ്, ബീറ്റ്‌റൂട്ട്, പച്ചമുളക്, വേവിച്ചുടച്ച ഉരുളക്കിഴങ്ങ്, കറിവേപ്പില, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, ഗരംമസാലപ്പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക. നന്നായി യോജിപ്പിച്ച് അഞ്ച് മിനിട്ട് വേവിക്കുക. അടുപ്പില്‍ നിന്നിറക്കി നാരങ്ങാനീരും മല്ലിയിലയും ചേര്‍ക്കുക. പുട്ടുകുറ്റിയില്‍ പുട്ടുപൊടി, രണ്ട് ടേബിള്‍സ്പൂണ്‍ വെജിറ്റബിള്‍ മിക്‌സ് എന്ന നിലയില്‍ നിറച്ച് പുട്ട് ഉണ്ടാക്കുക.

Write A Comment

 
Reload Image
Add code here