ഇടിച്ചക്ക മഞ്ചൂരിയന്‍

Mon,Jun 05,2017


ചേരുവകള്‍:
ഇടിച്ചക്ക- 250 ഗ്രാം, ഓയില്‍- വറക്കുന്നതിന്, വെളുത്തുള്ളി പേസ്റ്റ്- ഒന്നര ടീസ്പൂണ്‍, ഇഞ്ചി പേസ്റ്റ്- രണ്ടുടീസ്പൂണ്‍, പച്ചമുളക് വട്ടത്തിലരിഞ്ഞത്- മൂന്ന് സവാള ചെറുതായരിഞ്ഞത്- രണ്ട്, കാപ്‌സിക്കം ചെറുതായരിഞ്ഞത്- ഒന്ന്, സോയ സോസ്- ഒന്നര ടേബിള്‍ സ്പൂണ്‍, ചില്ലി സോസ്- അര ടേബിള്‍ സ്പൂണ്‍, ടൊമാറ്റോ സോസ്- രണ്ട് ടേബിള്‍ സ്പൂണ്‍, വെജിറ്റബിള്‍ ഓയില്‍- രണ്ട് ടേബിള്‍ സ്പൂണ്‍, സ്പ്രിംഗ് ഒനിയന്‍ അരിഞ്ഞത്- രണ്ട് ടേബിള്‍ സ്പൂണ്‍, ഉപ്പ്- പാകത്തിന്
മിശ്രിതത്തിന്
കോണ്‍ഫ്‌ളോര്‍- അരകപ്പ്, മൈദ- അഞ്ച് ടേബിള്‍ സ്പൂണ്‍, വെളുത്തുള്ളി പേസ്റ്റ്- അരടീസ്പൂണ്‍, ഇഞ്ചി പേസ്റ്റ്- അര ടീസ്പൂണ്‍, ഉപ്പ്- പാകത്തിന്, വെള്ളം- അരകപ്പ്, മുട്ട- ഒന്ന്
പാകം ചെയ്യേണ്ടവിധം: ഇടിച്ചക്ക പുറത്തെ തൊലി ചെത്തി ഒന്നരയിഞ്ചു കഷണങ്ങളാക്കി മുറിച്ച് ഉപ്പുചേര്‍ത്ത വെള്ളത്തില്‍ വേവിച്ച് കോരിവെക്കുക. അല്പസമയത്തിനുശേഷം വെള്ളം ഒരു ടിഷ്യൂപേപ്പര്‍കൊണ്ട് തുടച്ചുമാറ്റുക. മിശ്രിതത്തിനുള്ള ചേരുവകളെല്ലാം കൂടി ഒരു പാത്രത്തിലെടുത്ത് ഇഡ്ഡലിമാവിന്റെ അയവില്‍ ഒരു ബാറ്റര്‍ തയ്യാറാക്കി തുടച്ചുവെച്ചിരിക്കുന്ന ഇടിച്ചക്ക കഷണങ്ങള്‍ മുക്കി ചൂടാക്കിയ ഓയിലില്‍ വറുത്തുകോരുക.
വേറൊരു പാനില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ഓയില്‍ ചൂടാക്കി ഇഞ്ചി പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരിഞ്ഞത്, സവാള, കാപ്‌സിക്കം അരിഞ്ഞത് ഇവ ഇട്ട് വഴറ്റുക. ഇത് സുതാര്യമാകുമ്പോള്‍ സോയ സോസ്, ടൊമാറ്റോ സോസ്, ചില്ലിസോസ്, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് അരമിനിറ്റ് വഴറ്റുക. ഇതിലേക്ക് വറുത്തുവെച്ചിരിക്കുന്ന ഇടിച്ചക്ക കഷണങ്ങളും മറ്റ് ചേരുവകളും ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക. കലക്കിയിരിക്കുന്ന മിശ്രിതത്തിന്റെ ബാക്കിയും ആവശ്യമെങ്കില്‍ അല്പം വെള്ളവും ചേര്‍ത്തിളക്കി വാങ്ങുക.

Write A Comment

 
Reload Image
Add code here