ബനാന കേക്ക്

Mon,May 15,2017


ചേരുവകള്‍:
ഏത്തപ്പഴം പുഴുങ്ങിയത് - 2 എണ്ണംസ(തൊലിയും നാരും കളഞ്ഞ് ഉടച്ചത്) , ഗോതമ്പുപൊടി- 1 കപ്പ്, ബേക്കിംഗ് പൗഡര്‍- 1/2 ടീസ്പൂണ്‍ , ബേക്കിംഗ് സോഡ- 1/2 ടീസ്പൂണ്‍ , ഡാര്‍ക്ക് ബ്രൗണ്‍ ഷുഗര്‍- 1 കപ്പ് , വെജിറ്റബിള്‍ ഓയില്‍- 1 കപ്പ്
പാകം ചെയ്യേണ്ടവിധം:
ഒരു ബൗളില്‍ വെജിറ്റബിള്‍ ഓയിലും പഞ്ചസാരയും എടുത്ത് നന്നായി അടിക്കുക. അതിലേക്ക് മുട്ട ചേര്‍ത്തടിക്കുക. ബേക്കിംഗ് പൗഡറും, ബേക്കിംഗ് സോഡയും, ഗോതമ്പുപൊടിയും ഒന്നിച്ചിളക്കി യോജിപ്പിച്ച് ഇത് മുട്ടക്കൂട്ടില്‍ ചേര്‍ത്തടിക്കുക. ശേഷം ഏത്തപ്പഴം കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് 175 ഡിഗ്രി സെല്‍ഷ്യസില്‍ 40 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക.

Write A Comment

 
Reload Image
Add code here