വറുത്തരച്ച കോഴിക്കറി
Mon,May 15,2017

ചേരുവകള്‍:
കോഴിയിറച്ചിക്കഷണങ്ങള്- 1 കിലോ , മുളകുപൊടി- 3 ടീസ്പൂണ്‍ , മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍ , മല്ലിപ്പൊടി- 1 ടീസ്പൂണ്‍ , പെരുംജീരകം- 1/2 ടീസ്പൂണ്‍ , കറുവാപ്പട്ട- 1 കഷണം , ഏലക്ക- 5 എണ്ണം , ഗ്രാമ്പൂ- 3 എണ്ണം
തേങ്ങാ ചിരകിയത്- 1 , ഇഞ്ചി അരിഞ്ഞത്- 1 കഷണം , ചുവന്നുള്ളി അരിഞ്ഞത്- 5 എണ്ണം , പച്ചമുളക് കീറിയത്- 6 എണ്ണം , തക്കാളി കഷണങ്ങളാക്കിയത്- 2 എണ്ണം , കടുക്- 1 ടീസ്പൂണ്‍ , കറിവേപ്പില- 2 തണ്ട്
പാകം ചെയ്യേണ്ടവിധം:
കോഴിക്കഷണങ്ങള്‍ ചുവന്നുള്ളി, ഇഞ്ചി, ഒരു ടീസ്പൂണ്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, തക്കാളി, പച്ചമുളക്, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഇവ ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയില്‍ അല്പം വെളിച്ചെണ്ണയൊഴിച്ച് തേങ്ങചിരകിയത്, ഗ്രാമ്പൂ, ഏലക്ക, പട്ട, പെരുംജീരകം, മല്ലിപ്പൊടി ബാക്കിയുള്ള മുളകുപൊടി എന്നിവ ചുവക്കെ വറുത്ത് മിക്സിയില്‍ അരച്ചെടുക്കുക. ഈ അരപ്പ് കോഴിയിറച്ചി കഷണങ്ങളില്‍ ചേര്‍ത്ത് തിളപ്പിക്കുക. അല്പം വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ച്, ചുവന്നുള്ളി അരിഞ്ഞതും കറിവേപ്പിലയും മൂപ്പിച്ച് മുകളില്‍ വിതറുക.