ചിക്കന്‍ സ്റ്റൂ

Mon,Apr 17,2017


ചേരുവകള്‍:
കോഴി കഷണമാക്കിയത്- ഒരു കിലോ, സവാള (വലുത്)- മൂന്ന് എണ്ണം, പച്ചമുളക്- ആറ് എണ്ണം, കശുവണ്ടി കുതിര്‍ത്ത് എടുത്തത്- അരക്കപ്പ്, വെളിച്ചെണ്ണ- മൂന്ന് ടേബിള്‍ സ്പൂണ്‍, പട്ട- ഒരു കഷണം, ഗ്രാമ്പു- അഞ്ച് എണ്ണം ഏലയ്ക്ക- അഞ്ച് എണ്ണം, കുരുമുളക്- അര ടീസ്പൂണ്‍ പെരുംജീരകം- ഒരു ടീസ്പൂണ്‍, ഇഞ്ചി അരിഞ്ഞത്- ഒരു ടേബിള്‍ സ്പൂണ്‍, വെളുത്തുള്ളി- ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ്- പാകത്തിന്, കറിവേപ്പില- ആവശ്യത്തിന്, കട്ടിയുള്ള തേങ്ങാപ്പാല്‍- ഒന്നരക്കപ്പ്
പാകം ചെയ്യേണ്ടവിധം:
കശുവണ്ടി ആദ്യം അരച്ച് പേസ്റ്റ് ആക്കുക. കുക്കറില്‍ എണ്ണ ചൂടാക്കി മുഴുവനോടെയുള്ള പട്ട, ഗ്രാമ്പു, ഏലയ്ക്ക, പെരുംജീരകം എന്നിവ മൂപ്പിച്ച് സവാളയും പച്ചമുളകും ചേര്‍ത്തു വഴറ്റുക. ഇതിനുശേഷം ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു വഴറ്റണം. ഇതിലേക്ക് കോഴി ചേര്‍ത്ത് നല്ലതുപോലെ വഴറ്റണം.
ഇതിലേക്ക് അരച്ച പേസ്റ്റും ഉപ്പും വേവാനുള്ള വെള്ളവും ഒഴിച്ച് കുക്കറില്‍ അടച്ചു വേവിക്കുക. ഇതു തുറന്ന്, തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കി ഒന്നുകൂടി തിളപ്പിക്കുക. കൂട്ടത്തില്‍ കറിവേപ്പിലയും അല്‍പം കൂടി വെളിച്ചെണ്ണയും തളിച്ച് ഇറക്കിവയ്ക്കാം. ഇതു പാലപ്പത്തിനൊപ്പം കഴിക്കാന്‍ പറ്റിയ കറി ആണ്.

Write A Comment

 
Reload Image
Add code here