പാലപ്പം

Mon,Apr 17,2017


ചേരുവകള്‍:
പച്ചരി(കുതിര്‍ത്തിയത്)- രണ്ടു കപ്പ്, തേങ്ങ ചുരണ്ടിയത്- ഒരു കപ്പ്, വെന്ത ചോറ്- അരക്കപ്പ്, യീസ്റ്റ്- രണ്ടു ടേബിള്‍ സ്പൂണ്‍, ഉപ്പ്- പാകത്തിന്, പഞ്ചസാര- ഒരു ടീസ്പൂണ്‍, റവ- അരക്കപ്പ്.
പാകം ചെയ്യേണ്ടവിധം:
അരിയും തേങ്ങയും ചോറും കൂടി അല്‍പം ചൂടുവെള്ളത്തില്‍ അരച്ച് മാറ്റിവയ്ക്കണം. യീസ്റ്റും പഞ്ചസാരയും അരക്കപ്പ് ചൂടുവെള്ളത്തില്‍ പൊങ്ങാന്‍ വയ്ക്കുക. റവ ഒന്നര കപ്പ് വെള്ളത്തില്‍ കുറുക്കി തണുപ്പിക്കണം. ഇനി ഇവയെല്ലാം കൂട്ടിയിളക്കി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പാകത്തിനുള്ള അയവില്‍ കലക്കി നല്ലതുപോലെ പൊങ്ങാന്‍ വയ്ക്കുക.
പൊങ്ങിയതിനുശേഷം നോണ്‍സ്റ്റിക്ക് അപ്പച്ചട്ടിയില്‍ ഓരോ തവി വീതം ഒഴിച്ച് ചുറ്റിച്ച് അപ്പം ചുട്ടെടുക്കാം. ചോറ് ചേര്‍ത്ത് അരയ്ക്കുന്നതുകൊണ്ട് അപ്പത്തിനു നല്ല മയം കിട്ടും.

Write A Comment

 
Reload Image
Add code here