ബോംബെ ചിക്കന്‍ കറി

Mon,Mar 27,2017


ചേരുവകള്‍:
കോഴിയിറച്ചി (കഷണങ്ങളാക്കിയത്)- 1 കിലോ , മുളകുപൊടി- 2 ടേബിള്‍ സ്പൂണ്‍ , കുരുമുളകുപൊടി- 1 ടേബിള്‍ സ്പൂണ്‍ , ഇഞ്ചി- 1 വലിയ കഷണം , സവാള- 2 , വറ്റല്‍ മുളക്- 4
പാകം ചെയ്യേണ്ടവിധം:
മുളകുപൊടി, കുരുമുളകുപൊടി, ഇഞ്ചി എന്നിവ ആവശ്യത്തിന് ഉപ്പും അല്‍പം വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഇത് വൃത്തിയാക്കി വച്ചിരിക്കുന്ന കോഴിയിറച്ചിയില്‍ പുരട്ടി അരപ്പു പിടിക്കാനായി മാറ്റിവയ്ക്കുക. അര മണിക്കൂറിനു ശേഷം ഒരു പാനില്‍ എണ്ണയൊഴിച്ച് കോഴിയിറച്ചി വേവിച്ചെടുക്കുക. ഇതിലേക്ക് രണ്ടായി കീറിയ വറ്റല്‍ മുളകും നീളത്തില്‍ അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളിയും ചേര്‍ത്തിളക്കുക. ഉള്ളി വഴന്നു വരുമ്പോഴേക്കും വാങ്ങാം.

Write A Comment

 
Reload Image
Add code here