സ്‌പെഷല്‍ പനീര്‍ മസാല

Mon,Mar 27,2017


ചേരുവകള്‍:
പനീര്‍- ഒരു കപ്പ് , ബട്ടര്‍- ഒരു ടേബിള്‍സ്പൂണ്‍, സവാള ചെറുതായി അരിഞ്ഞത്- ഒന്ന് , ഇഞ്ചി വെളുത്തുള്ളി മിശ്രിതം- ഒരു ടേബിള്‍ സ്പൂണ്‍, മല്ലിപ്പൊടി- 2 ടേബിള്‍ സ്പൂണ്‍, ഗരം മസാല- 1 ടേബിള്‍ സ്പൂണ്‍, മുളകുപൊടി- 1 1/2 ടേബിള്‍ സ്പൂണ്‍, തക്കാളി അരച്ചത്- കുറച്ച്, കസൂരി മേത്തി- 1 ടേബിള്‍ സ്പൂണ്‍, ഉപ്പ്- ആവശ്യത്തിന് , മല്ലിയില- ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:
പാന്‍ ചൂടായി വരുമ്പോള്‍ അതിലേക്ക് ബട്ടര്‍ ചേര്‍ക്കുക. ബട്ടര്‍ നന്നായി ഉരുകി കഴിയുമ്പോള്‍ കൊത്തിയരിഞ്ഞുവച്ച സവാള ചേര്‍ക്കാം. സവാള സ്വര്‍ണവര്‍ണമാകുന്നതോടെ ഇഞ്ചി വെളുത്തുള്ളി മിശ്രിതം, മല്ലിപ്പൊടി, ഗരം മസാല, മുളകുപൊടി എന്നിവ ചേര്‍ക്കുക. തുടര്‍ന്ന് തക്കാളി അരച്ചതും ഉപ്പും അല്പം പഞ്ചസാരയും ചേര്‍ക്കാം. അഞ്ചുമിനിട്ട് കഴിയുമ്പോള്‍ അതിലേക്ക് വെള്ളം ചേര്‍ത്ത് തിളച്ചുവരുമ്പോള്‍ കസൂരി മേത്തിയും ചേര്‍ത്ത് നന്നായി ഇളക്കുക. ഒടുവില്‍ പനീര്‍ കൂടി ചേര്‍ത്ത് മൂന്നുനാലുമിനിട്ട് വേവിക്കാം. തുടര്‍ന്ന് ഇതിലേക്ക് അരിഞ്ഞ മല്ലിയില ചേര്‍ത്ത് അലങ്കരിക്കാം.

Write A Comment

 
Reload Image
Add code here